അമേരിക്കന്‍ മിഷണറി കാമറൂണില്‍ കൊല്ലപ്പെട്ടു

നാല്‍പ്പതിലധികം വര്‍ഷങ്ങളായി കാമറൂണില്‍ സുവിശേഷ വേല ചെയ്യുന്ന അമേരിക്കന്‍ മിഷനറിയെ അക്രമികള്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി. എട്ട് മക്കളുടെ പിതാവാണ് കൊല്ലപ്പെട്ട ചാര്‍ല്സ് വെസ്കോ.  അദ്ദേഹം സര്‍ക്കാര്‍ സൈന്യം വിഘടനവാദികളെ നേരിടാൻ ശ്രമിക്കുന്ന മേഖലയിൽ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാനു വെടിയേറ്റതെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. രണ്ടാഴ്ച്ചമുന്നാണ് ചാള്‍സിന്റെ കുടുംബം കാമറൂണില്‍ എത്തിയത്.

ചാര്‍ല്സ് വെസ്കോയുടെ മരണ വിവരം സ്ഥിരീകരിച്ചുകൊണ്ട് തന്റെ ഭാര്യ ട്വിറ്റരില്‍ കുറിച്ചു;

എന്റെ പ്രിയപ്പെട്ട ഭർത്താവ്, ചാൾസ്, അനേക വർഷങ്ങളായി ഒരു തികഞ്ഞ ഭക്തനായി ജീവിക്കുകയും , വിശ്വസ്തമായി ദൈവത്തെ  സേവിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതം കണ്ടു നിരവധി പേര്‍ യേശുവിനെ അറിഞ്ഞു, യേശുവിനായി ജീവിതം സമര്‍പ്പിച്ചു. ചാള്‍സിന്റെ മരണത്തില്‍കൂടെയും  യേശു മഹത്വപ്പെടനം എന്നത് മാത്രമാണ് എന്‍റെ ആഗ്രഹം. അദ്ദേഹത്തിന്‍റെ മരണം വൃതാവകുവാന്‍ ദൈവം അനുവദിക്കുകയില്ല. ചാര്‍ല്സ് നല്ല പോര്‍ പൊരുതി ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചു. രക്തസക്ഷികല്‍ക്കുള്‍ക്ക് നല്‍കുന്ന  ശ്രേഷ്ട്ടകരമായ കിരീടം ചാള്‍സിനു ലഭിക്കും. ഞങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading