മദേഴ്‌സ് പ്രയർ മൂവ്‌മെൻറ്; UP-LPF ബാംഗ്ലൂറിന്റെ ഏകദിന സമ്മേളനം

 

 

ഇരിങ്ങാലക്കുട: ബാംഗ്ലൂർ യുണൈറ്റഡ് പെന്തകോസ്ത് ലേഡീസ് പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മദേഴ്‌സ് പ്രയർ മൂവ്‌മെൻറ് എന്ന പേരിൽ ഏകദിന ആത്മീയ സമ്മേളനം നടക്കും. ആനന്ദപുരം കുളം ബസ് സ്റ്റോപ്പിന് സമീപം ഐ പി സി ശാലേം ചർച്ചിൽ ജൂലൈ 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3 വരെ നടത്തപ്പെടും. ഐ.പി.സി സെൻട്രൽ ഇരിഞ്ഞാലക്കുട സെക്രട്ടറി പാസ്റ്റർ എബ്രഹാം തോമസ് ഉത്‌ഘാടനം നിർവഹിക്കും. മുഖ്യ പ്രഭാഷണം സിസ്റ്റർ ലെജി ജോർജും ഗാനശുശ്രുയ്ക്ക് സിസ്റ്റർ ആശാ സുനിലും നേതൃത്വം നൽകും. അമ്മ അറിയേണ്ടതും കേൾക്കേണ്ടതും എന്ന ഉൾക്കാഴ്ച പ്രോഗ്രാം സിസ്റ്റർ ഗിരിജ സാം നിർവഹിക്കും. സഹോദരിമാരായ മേഴ്‌സി മണി, സുനില വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like