ശാരോൻ റൈറ്റേഴ്‌സ് ഫോറം ഏകദിന ശില്പശാല സമാപിച്ചു

കൊട്ടാരക്കര: ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള  ഏകദിന സാഹിത്യ ശില്പശാല ഇന്നലെ കൊട്ടാരക്കര ടൗൺ ശാരോൻ ചർച്ചിൽ വച്ച് നടന്നു. വൈസ് ചെയർമാൻ പാസ്റ്റർ കോശി ഉമ്മൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട് സ്വാഗതം ആശംസിച്ചു. ചെയർമാൻ പാസ്റ്റർ സാം ടി മുഖത്തല ഉദ്ഘാടനം ചെയ്തു. മലയാള മനോരമ പത്തനംതിട്ട സീനിയർ സബ് എഡിറ്റർ വർഗീസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. സെമിനാറിനോടനുബന്ധിച്ചു വർക്ക്ഷോപ്പും നടന്നു. എഴുത്തുകാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ അതിഥികളായി എത്തി. പാസ്റ്റർ പി ജി ജേക്കബ്, പാസ്റ്റർ ടി ഐ ഏബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ട്രഷറർ പാസ്റ്റർ ഫിലിപ് ഏബ്രഹാം കൃതജ്ഞത അറിയിച്ചു. പാസ്റ്റർ പ്രസാദ് ഏബ്രഹാം, പാസ്റ്റർ ജെ പി വെണ്ണിക്കുളം, പാസ്റ്റർ പ്രിൻസ് കോശി തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading