റ്റിപിഎം സഭയുടെ അന്തർദേശീയ പ്രാർത്ഥനാവാരം മാർച്ച് 26 മുതൽ 31 വരെ
ചെന്നൈ: മുഴു ലോകത്തിലുമുള്ള ദി പെന്തെക്കൊസ്ത് മിഷൻ സഭകളിൽ ഈസ്റ്റർ വാരം മാർച്ച് 26 മുതൽ 31 വരെ ലോകത്തിന്റെ സമാധാനത്തിനും സഭയുടെ ആത്മീയ ഉണർവിനും വേണ്ടി ശുശ്രൂഷകരും വിശ്വാസികളും ഉപവാസത്തോടും പ്രാർത്ഥനയോടും ദൈവസന്നിധിയിൽ ആയിരിപ്പാൻ ചീഫ് പാസ്റ്റർ എൻ. സ്റ്റീഫൻ അറിയിച്ചു. മാർച്ച് 26 മുതൽ 31 വരെ രാവിലെയും വൈകിട്ടും എല്ലാ റ്റിപിഎം സഭകളിലും ഉപവാസ പ്രാർത്ഥനയും കാത്തിരിപ്പ് യോഗവും നടക്കും.