പി.വൈ.പി.എ യു.എ.ഇ റീജിയൻ മെഗാ ബൈബിൾ ക്വിസ്
ദുബായ്: പിവൈപിഎ യുഎഇ റീജിയൻ മെഗാ ബൈബിൾ ക്വിസ് വിപുലമായ ക്രമീകരണങ്ങളോടെ നടത്തും. പുറപ്പാട്, രാജാക്കൻമാർ, യിരെമ്യാവു, മത്തായി, റോമർ എന്നീ പുസ്തകങ്ങൾ അടിസ്ഥാനമാക്കിയാണ് ബൈബിൾ ക്വിസ് നടത്തുന്നത്. പ്രാദേശിക സഭകളിൽ നിന്നും വിജയികളായവർ മെയ് 12ന് നടക്കുന്ന നോക്കൗട്ട് ലെവലിൽ പങ്കെടുക്കും. ജൂൺ 2ന് നടക്കുന്ന പരീക്ഷയിൽ ഫൈനൽ റൗണ്ടിലേക്ക് അഞ്ചു പേരെ തിരഞ്ഞെടുക്കും. സെപ്റ്റംബർ 15ന് ഷാർജ വർഷിപ്പ് സെന്ററാണ് ഗ്രാൻഡ് ഫിനാലെക്ക് വേദിയാകുന്നത്. ഏഴ് റൗണ്ടുകളിലായി നടക്കുന്ന ഫൈനലിൻറ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും. പിവൈപിഎ റീജിയൻ ഭാരവാഹികളായ പാസ്റ്റർ പി.എം. സാമുവൽ, പാസ്റ്റർ സൈമൺ ചാക്കോ, ഷിബു മുള്ളംകാട്ടിൽ, പാസ്റ്റർ സാമുവൽ ജോൺസൺ, ജെൻസൺ മാമ്മൻ, ജോബിൻ ജോൺ, ബ്ലസ്സൻ തോണിപ്പാറ, റോബിൻ സാം മാത്യു എന്നിവർ നേതൃത്വം നൽകും.


- Advertisement -

Comments are closed.