ICPF അബുദാബി ഒരുക്കുന്ന ‘സ്‌ട്രസ്സ്‌ ബസ്‌റ്റർ സീരിസ്‌’ ഇന്ന് വൈകിട്ട്‌

റോജി ഇലന്തൂർ

അബുദാബി / മുസ്സഫ: ഇന്റർ കോളേജിയേറ്റ്‌ പ്രയർ ഫെലോഷിപ്പിന്റെ (ICPF) ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട്‌ നാലുമണി മുതൽ ആറുമണി വരെ മുസ്സഫ അബണ്ടഡന്റ്‌ മേഴ്സി പാർട്ടി ഹാളിൽ (മൈ ഫുഡ്‌ റസ്റ്ററന്റിനു സമീപം‌) വച്ച്‌ നടത്തപ്പെടുന്നു.

News Middle Advt Banner

‘സ്‌ട്രസ്സ്‌ ബസ്‌റ്റർ സിരിസ്‌’ എന്ന പേരിൽ നടത്തപ്പെടുന്ന ഈ കൗൺസലിംഗ്‌ സെഷൻ‌ പരീക്ഷാക്കാലത്ത്‌ വിദ്യാർത്ഥികളിൽ കണ്ടുവരുന്ന പരീക്ഷാ പിരിമുറുക്കത്തിൽ നിന്നും പുറത്തുവരാൻ സഹായകമാകുന്ന നിലയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്‌. പ്രത്യേകാൽ 10, 12 ക്ലാസുകളിൽ പഠിക്കുന്നതും പരീക്ഷക്കായി ഒരുങ്ങുന്നതുമായ വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്‌. അബുദാബിയിൽ ഉള്ള അനേക സഭകളിൽ നിന്നും വിദ്യാർത്ഥികൾ ഈ പ്രോഗ്രാമിൽ കടന്നുവന്ന് പ്രയോജനപ്പെടുത്തും എന്ന് ICPF അബുദാബി ഭാരവാഹികൾ പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക: ജോൺസൺ
055 428 2712

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading