അടിയന്തര￰ പ്രാർത്ഥനയ്ക്ക്!

കുവൈറ്റ്: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച് കുവൈറ്റ് സഭാംഗവും കോട്ടയം സ്വദേശിയുമായ സഹോദരി മോളമ്മ ഇന്നലെ വെളുപ്പിന് 3 മണിക്ക് കുവൈറ്റിൽ തന്റെ റൂമിൽ വച്ച് വയറ്റിലെ ഒരു രക്ത കുഴൽ പൊട്ടിയതിനെ തുടർന്ന് ഉണ്ടായ അമിത ബ്ലീഡിങ്ങിനെ തുടർന്ന് കുവൈറ്റ് സബാ ഹോസ്പിറ്റിലിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധയമാകുകയും വളരെ ഗുരുതരാവസ്ഥയിൽ ഇപ്പോഴും അപകട നില തരണം ചെയ്യാതെ തീവ്രപരിചരണത്തിൽ ആയിരിക്കുന്നു. തന്റെ രക്ത സമ്മർദ്ദവും ഹൃദയമിടിപ്പും ഇപ്പോഴും തീരെ കുറവാണു. തന്റെ മാതാപിതാക്കൾക്ക് ഏക മകളാണ്. തന്റെ വിവാഹവും ഈ ഇടയാണ്‌ കഴിഞ്ഞത്.

ഇന്ന് രാവിലെ വീണ്ടും ഒരു ശസ്ത്രക്രിയക്കു വേണ്ടി പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ നില അതീവ ഗുരുതരാവസ്ഥയിൽ ആണ്. എല്ലാ പ്രിയ ദൈവമക്കളും ഈ പ്രിയ സഹോദരിയുടെ പൂർണ സൗഖ്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കുക.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.