പെന്തെക്കോസ്ത് മിഷൻ തിരുവനന്തപുരം കൺവൻഷൻ ജനുവരി 11 മുതൽ

തിരുവനന്തപുരം: ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ 2018 -ൽ കേരളത്തിലെ ആരംഭ കൺവൻഷനായ തിരുവനന്തപുരം സെന്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ജനവരി 11 മുതൽ 14 വരെ വട്ടപ്പാറ – പോത്തൻകോട് റൂട്ടിൽ കുറ്റിയാണി റ്റി. പി. എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

ദിവസവും രാവിലെ 7-ന് വേദപഠനം ,9.30 ന് പൊതുയോഗം, മൂന്നിന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് സ്പെഷ്യൽ പ്രാർത്ഥന ,ശനിയാഴ്ച ഉച്ചക്ക് മൂന്നിന് യുവജന സമ്മേളനം എന്നിവയും വൈകിട്ട് 5.45ന് സംഗീത ശുശ്രൂഷ ,സുവിശേഷ പ്രസംഗം, രോഗശാന്തി പ്രാർത്ഥന, സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 -ന് 40 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധന എന്നിവ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.

1939-ൽ തിരുവനന്തപുരത്തിന് സമീപം പറമ്പുകോണത്ത് ആരംഭിച്ച സഭയിൽ 1941- ലും 1942-ലും സഭാ സ്ഥാപകൻ പാസ്റ്റർ പോൾ കൺവൻഷൻ നടത്തിയിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.