സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് : ത്രൈവാർഷിക യുവജന ക്യാമ്പിന് അനുഗ്രഹീത സമാപ്തി*

തിരുവല്ല:സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യുവജന പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസമായി നടന്ന ത്രൈവാർഷിക ആഗോള യുവജനക്യാമ്പ് കുട്ടിക്കാനം മരിയൻ കോളേജിൽ സമാപിച്ചു.

News Middle Advt Banner

സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് വി.എസ്.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.പ്രിസൈഡിംഗ് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.

ബിഷപ്പ് ഡോ.ടി.സി. ചെറിയാൻ,വികാരി ജനറൽ റവ. സി.കെ.ജേക്കബ്,സഭാ സെക്രട്ടറി റവ.സജി മാത്യു, യൂത്ത് ബോർഡ് സെക്രട്ടറി റവ.ഷിജു മാത്യു,വൈസ് പ്രസിഡൻ്റ് റവ. സാം മാത്യു ഓമല്ലൂർ, റവ. അച്ചൻകുഞ്ഞ് ജോർജ്,റവ.ബിജു തോമസ്,റവ.അനീഷ് മാത്യു ,ഫാ.തോമസ് എബ്രഹാം,റവ.അനീഷ്‌ തോമസ് ജോൺ, റവ.ബെൻസൺ .ബി. ജോസഫ്,റവ.ബേസിൽ ജോർജ്,റവ.തോമസ് മാത്യു,  റവ.ജോൺസൺ മാത്യു, റവ.ഷാജി ഫിലിപ്പ്,റവ.സാം മാത്യു, റവ.അനിൽ.ടി. എബ്രഹാം,റവ. ക്രിസ്റ്റഫർ ഷാബു,  റവ.ടോണി തോമസ്, റവ കെ.പി.മാത്യു,  റവ.ജോബിൻ ജോൺ, റവ.ഷൈൻ ബേബി സാം , റവ.ടി.എം.വർഗീസ് തോട്ടത്തിൽ  എന്നിവർ പ്രസംഗിച്ചു.

മൂന്നു ദിവസമായി നടന്ന ക്യാമ്പിൽ  അത്മായ ട്രസ്റ്റി പ്രൊഫ.ഏബ്രഹാം ജോർജ്, സഭാ ട്രഷറർ റവ.സജി ഏബ്രഹാം, ബ്രദർ.ഷാർലറ്റ് പി മാത്യു,ലിൻഡ ഷാർലറ്റ്, ഡോ.ഐസക്ക്.വി. മാത്യു, ഡോ.എബി അലക്സാണ്ടർ, റവ. സി.പി.മാർക്കോസ് റവ.മോൻസി വർഗീസ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading