യു.പി.എഫ് – യു.എ.ഇ വിദ്യാർത്ഥി ക്യാമ്പിന് അനുഗ്രഹസമാപ്തി

ഷാർജ: യു. എ യിലെ ഏറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പ് യു.പി.എഫ് – യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ 22 ശനിയാഴ്ച വരെ ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് നടന്ന ക്യാമ്പിന് അനുഗ്രഹസമാപ്തി . സഭാ വ്യത്യാസം കൂടാതെ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിന് ഇന്ത്യയിലെ ട്രാൻസ്‌ഫോർമേഴ്‌സ് ടീം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .

News Middle Advt Banner

FACING THE GAINTS എന്നതായിരുന്നു ചിന്താവിഷയം. അനേകം വിദ്യാർത്ഥികളെ രക്ഷയിലേക്കും മാനസാന്തരത്തിലേക്ക് നയിച്ച മൂന്ന് പകലുകൾ കുട്ടികൾ ആടിയും പാടിയും ദൈവവചനം പഠിച്ചും ജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ക്യാമ്പിന് പ്രസിഡൻറ് പാസ്റ്റർ സക്കറിയ എബ്രഹാം, സെക്രട്ടറി ബ്രദർ ഫിന്നി രാജു, ട്രഷറർ വിൽ‌സൺ ബേബി ഇവരോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും.

ക്യാമ്പ് കോഡിനേറ്റർമാരായ പാസ്റർ സാം അടൂർ, റെജി വർക്കി, ഡാനി മാത്യു,  ജനറൽ കോർഡിനേറ്റർ ബ്രദർ സന്തോഷ് ഈപ്പൻ എന്നിവർ വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

വാർത്ത : വിനോദ് എബ്രഹാം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading