വാലുകുട്ടിയിൽ കൺവൻഷൻ സെപ്റ്റംബർ 6 മുതൽ
നൂറനാട്: വാലുകുട്ടിയിൽ മൂന്നാമത് കൺവൻഷൻ സെപ്റ്റംബർ 6, 7, 8 തീയതികളിൽ നടക്കും. 10-ാം മൈൽ, നൂറനാട്–ആലപ്പുഴയിൽ വാലുകുട്ടിയിൽ കൺവൻഷൻ ഗ്രൗണ്ടിലാണ് യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 6 മണി മുതൽ ആരംഭിക്കുന്ന കൺവൻഷൻ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് നടക്കുന്നത്.
കൺവൻഷനിൽ പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ എന്നിവർ വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ വർഗീസ്. വി. വർഗീസ് ഹോസ്റ്റായി പ്രവർത്തിക്കും.

കൺവൻഷനോടനുബന്ധിച്ച് പാസ്റ്റർ തങ്കച്ചൻ പഴക്കുളത്തിന്റെ നേതൃത്വത്തിൽ GNS Band Adoor സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവിധ സഭകളിൽനിന്നുള്ള വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കും.

- Advertisement -

Comments are closed.