ചെമ്സ്‌ഫോർഡ് സഭയുടെ CPC VBS 2026 ഓഗസ്റ്റ് 27 മുതൽ
ചെമ്സ്‌ഫോർഡ്: യുകെയിലെ ചെമ്സ്‌ഫോർഡ് പെന്തകോസ്ത് സഭ, എക്സൽ മിനിസ്ട്രീസുമായി സഹകരിച്ച് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന CPC VBS 2026 ഓഗസ്റ്റ് 27, 28, 29 തീയതികളിൽ ബ്രുംഫീൽഡ് മെതഡിസ്റ്റ് സഭയുടെ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് അവധികാല ബൈബിൾ ക്ലാസുകൾ.

ലണ്ടൻ പെന്തകോസ്ത് സഭയുടെ ഭാഗമായി പ്രവർത്തിക്കുന്ന ചെമ്സ്‌ഫോർഡ് സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ വർഷത്തെ VBS-ന് ഓൺലൈൻ രജിസ്ട്രേഷനിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലണ്ടൻ പെന്തകോസ്ത് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ പ്രാർത്ഥിച്ച് പരിപാടികൾക്ക് തുടക്കം കുറിക്കും. കുട്ടികൾക്ക് ആത്മീയ വളർച്ചയ്ക്കൊപ്പം വിജ്ഞാനവും വിനോദവും നൽകുന്ന രീതിയിലാണ് വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
പാട്ടുകൾ, ആക്ഷൻസ്, ഗെയിമുകൾ, ക്രാഫ്റ്റ് വർക്കുകൾ, പപ്പറ്റ് ഷോ, മിഷൻ ചലഞ്ച് തുടങ്ങി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ VBS-ന്റെ ഭാഗമായി നടക്കും. ബൈബിൾ അധിഷ്ഠിതമായ പഠനങ്ങളോടൊപ്പം കുട്ടികളുടെ കഴിവുകളും സർഗാത്മകതയും വളർത്തുന്നതിനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന VBS-ൽ കുട്ടികൾക്ക് സൗഹൃദപരവും ആനന്ദകരവുമായ അന്തരീക്ഷത്തിൽ ദൈവവചനത്തിന്റെ സന്ദേശം പഠിക്കാനും വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും അവസരം ലഭിക്കും.

- Advertisement -


Comments are closed.