പത്തനാപുരം സെന്റർ പിവൈപിഎ ശാലേം ഫെസ്റ്റ് ‘പിൻമഴ’ സെപ്റ്റംബർ 4 ന്
കുറുമ്പുകര: പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ശാലേം ഫെസ്റ്റ് ‘പിൻമഴ’ എന്ന പേരിൽ 12 മണിക്കൂർ ക്യാമ്പ് നടത്തപ്പെടുന്നു. ഐപിസി എലിം കുറുമ്പുകര സഭയിൽ വച്ച് സെപ്റ്റംബർ 4 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ രാത്രി 9 മണിവരെയാണ് ക്യാമ്പ് നടത്തപ്പെടുന്നത്.

പാസ്റ്റർ സി. എ തോമസ് (സെന്റർ മിനിസ്റ്റർ, ഐപിസി പത്തനാപുരം സെന്റർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ബൈജു മാലക്കര, പാസ്റ്റർ ആൻസൻ കൊല്ലം എന്നിവർ ദൈവവചനം സംസാരിക്കും.
പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ, ടിബിൻ തങ്കച്ചൻ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -


Comments are closed.