രാജപുരത്ത് ‘സ്റ്റിർ അപ്പ്’ ഏകദിന യുവജന സംഗമം ഓഗസ്റ്റ് 24 ന്

KE News Desk

രാജപുരം: കണക്ട് ആൻഡ് ഹീഡ് (സി.എൻ.എച്ച്) എന്ന യുവജന സംഘടനയുടെ നേതൃത്വത്തിൽ ‘സ്റ്റിർ അപ്പ്’ എന്ന പേരിൽ ഏകദിന യുവജന സംഗമം ഓഗസ്റ്റ് 24ന് തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ രാജപുരം എ.ജി. ചർച്ചിൽ നടക്കും

News Middle Advt Banner

“ദൈവത്തെ കണ്ടുമുട്ടാനും അവിടുത്തെ സാന്നിധ്യം വ്യക്തിപരമായി അനുഭവിക്കാനുമുള്ള ഒരു ദിവസം” എന്ന സന്ദേശത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിൽ യുവാക്കളെ വളർത്തുക, അവരുടെ ആത്മീയജീവിതം ശക്തിപ്പെടുത്തുക, ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം ആഴപ്പെടുത്തുക, വിവിധ മേഖലകളിൽ ആവശ്യമായ ബോധവൽക്കരണം നൽകുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഡോ. പോൾ ജോർജ് പ്രധാന ശുശ്രൂഷകനായി പങ്കെടുക്കും. പ്രാർത്ഥന, ആരാധന, വചനശുശ്രൂഷ, ആത്മീയ കൂട്ടായ്മ തുടങ്ങിയവയിലൂടെ യുവാക്കൾക്ക് ആത്മീയ നവോന്മേഷം നൽകുകയാണ് സംഗമത്തിന്റെ ലക്ഷ്യം. 12 മുതൽ 35 വയസ്സുവരെയുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. കാസർഗോഡ് ജില്ലയിലെ വിവിധ സഭകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള യുവജനങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ക്യാമ്പ് വിജയകരമാക്കുന്നതിനായി ദൈവദാസന്മാരുടെയും സഭകളുടെയും വിശ്വാസികളുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും സംഘാടകർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബ്രദർ. ആമോസ്, സിസ്റ്റർ അക്സ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading