കുഞ്ഞുങ്ങൾക്കായി ബഹ്റിനിൽ ആത്മീയ സംഗമം ഓഗസ്റ്റ് 29 ന്

മനാമ: ബഹ്റൈനിലെ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) നാഷണൽ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ‘കിഡ്സ് വെഞ്ചർ – യേശുവിന്റെ വീരന്മാർ’ എന്ന പേരിൽ ഏകദിന ആത്മീയ സംഗമം സംഘടിപ്പിക്കുന്നു. ‘അറിയുക, വളരുക, യേശുവിനായി പ്രകാശിക്കുക’ എന്ന സന്ദേശവുമായി ഓഗസ്റ്റ് 29 ശനിയാഴ്ച
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ), സെഗയ ചർച്ചിൽ വെച്ചാണ് പ്രോഗ്രാം നടക്കുന്നത്.

News Middle Advt Banner

കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും ദൈവവചന പരിജ്ഞാനം വർധിപ്പിക്കുന്നതിനും ക്രിസ്തീയ ജീവിതമൂല്യങ്ങൾ പകർന്നുനൽകുന്നതിനും ലക്ഷ്യമിട്ടാണ് സംഗമം ഒരുക്കിയിരിക്കുന്നത്. ‘യേശുവിന്റെ വീരന്മാർ’ എന്നതാണ് പരിപാടിയുടെ പ്രധാന വിഷയം.

“ബലവും ധൈര്യവും ഉള്ളവനായിരിക്ക; നീ പോകുന്നിടത്തൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുന്നു” എന്ന യോശുവ 1:9 ആണ് പരിപാടിയുടെ മുഖ്യവാക്യം. ദൈവത്തിൽ ആശ്രയിച്ച് ധൈര്യത്തോടെയും വിശ്വാസത്തോടെയും ജീവിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പഠനങ്ങളും പ്രവർത്തനങ്ങളും സംഗമത്തിൽ ഉണ്ടായിരിക്കും.

ബൈബിൾ പഠനം, ആരാധന, വിനോദപരമായ പ്രവർത്തനങ്ങൾ, ഗെയിമുകൾ, സർഗാത്മക സെഷനുകൾ തുടങ്ങിയവ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം കുട്ടികളുടെ കഴിവുകളും സൗഹൃദവും ആത്മീയ കൂട്ടായ്മയും വളർത്തുന്നതിനും പരിപാടി സഹായകരമാകും.

കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന ഏകദിന സംഗമത്തിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് നാഷണൽ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading