മഹനയിം ചർച്ച് ഓഫ് ഗോഡ് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോബർ 9 മുതൽ 

മാഞ്ചസ്റ്റർ: മഹനയിം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 21-ാമത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോബർ 9, 10, 11 തീയതികളിൽ മാഞ്ചസ്റ്ററിൽ നടക്കും. സ്റ്റോക്ക്പോർട്ടിലെ ജെയിൻ കമ്മ്യൂണിറ്റി സെന്റർ, മാഞ്ചസ്റ്റർ, M12 5SH ആണ് കൺവൻഷന്റെ വേദി.

News Middle Advt Banner

മാഞ്ചസ്റ്റർ, ടെൽഫോർഡ്, കീഗ്‌ലി, ബേൺലി, ലുഡ്ലോ, ഷ്രൂസ്ബറി, പ്രസ്റ്റൺ, ബോൾട്ടൺ, ക്രൂ, ബ്രാഡ്‌ഫോർഡ്, വാറിംഗ്ടൺ, ബാംഗോർ, ഡോൾഗെല്ലോ തുടങ്ങിയ പ്രദേശങ്ങളിലെ മഹനയിം ചർച്ച് ഓഫ് ഗോഡ് സഭകളുടെ സംയുക്ത നേതൃത്വത്തിലാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്.

കൺവൻഷനിലെ മുഖ്യാതിഥി പ്രസംഗകനായി പാസ്റ്റർ ഷാജി എം. പോൾ പങ്കെടുക്കും. പാസ്റ്റർ ഇമ്മാനുവൽ കെ.ബി. ആരാധനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മഹനയിം ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്റർ പാസ്റ്റർ ബിജു ചെറിയാനും വിവിധ ശുശ്രൂഷകളിൽ നേതൃത്വം നൽകും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ ആത്മീയ യോഗങ്ങൾ, ആരാധന, വചനശുശ്രൂഷ, പ്രാർത്ഥന തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സഭകളെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിനും വിശ്വാസികളെ ദൈവവചനത്തിൽ കൂടുതൽ ആഴപ്പെടുത്തുന്നതിനും ക്രിസ്തീയ കൂട്ടായ്മ വളർത്തുന്നതിനും കൺവൻഷൻ അവസരമൊരുക്കും. കുടുംബങ്ങളോടൊപ്പം വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചുച്ചു.

പാസ്റ്റർ ബിജു ചെറിയാൻ മീറ്റിങ്ങുകൾക്ക് . നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading