യുഎഇ ക്രൈസ്തവ കായിക പ്രേമികൾക്ക് ആവേശമായി കെ. ഇ സെർവ് സീസൺ 2 ഉടൻ വരുന്നു
യു.എ.ഇ: ക്രൈസ്തവ പ്രവാസലോകത്തെ ബാഡ്മിന്റൺ പ്രേമികളിൽ ആവേശം വിതറി കെ ഇ സെർവ്-2026 സീസൺ-2 വീണ്ടുമെത്തുന്നു! ക്രൈസ്തവ എഴുത്തുപുര (KE) യു.എ.ഇ ചാപ്റ്റർ പ്രൊജക്റ്റ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന ജനപ്രിയ കായിക മാമാങ്കം “സെർവ് 2026 സീസൺ -2” ഇന്റർ-ചർച്ച് ബാഡ്മിന്റൺ ടൂർണ്ണമെന്റ് നവംബറിൽ നടത്തപ്പെടും. യു.എ.ഇയിലെ വിവിധ സഭകൾ ദൈവ സ്നേഹത്തിൽ നിറഞ്ഞ് ഒരു മനസ്സോടും ഒരു ചിന്തയോടും ഒരേ ലക്ഷ്യത്തോടും കൂടെ മാറ്റ് ഉരയ്ക്കുന്ന ഇന്റർ-ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ്,
ആദ്യ സീസണിന്റെ വൻ വിജയത്തിന് ശേഷം, കൂടുതൽ ആവേശകരമായ മത്സരങ്ങളോടെയും, പങ്കാളിത്തത്തോടെയുമാണ് രണ്ടാം സീസണ് ഒരുങ്ങുന്നത്. 2026 നവംബറിൽ യു.എ.ഇയിലെ പ്രധാന എമിറേറ്റുകളായ അബുദാബി, അൽ ഐൻ, ഷാർജ എന്നിവിടങ്ങളിലെ കോർട്ടുകളിലായി മത്സരം അരങ്ങേറും. യു.എ.ഇയിലെ വിവിധ ക്രൈസ്തവ സഭകളിൽ നിന്നായി അറുപതിലധികം ടീമുകൾ സീസൺ 2-ൽ മാറ്റുരയ്ക്കും.

അബുദാബി, അൽ ഐൻ, ഷാർജ എന്നിവിടങ്ങളിൽ പ്രത്യേകം നടക്കുന്ന പ്രിലിമിനറി റൗണ്ടുകൾക്ക് ശേഷമായിരിക്കും കിരീടപ്പോരാട്ടത്തിനായുള്ള ഗ്രാൻഡ് ഫിനാലെ നടക്കുക. വിജയികൾക്ക്
ട്രോഫികൾക്ക് പുറമെ ആകർഷകമായ ക്യാഷ് അവാർഡുകളും നൽകും. മികച്ച പ്രൊഫഷണലിസത്തോടും സംഘാടന മികവോടുകൂടി, മൂന്നു തലമുറകളെ കോർത്തിണക്കി സംഘടിപ്പിച്ച സെർവ് 2025 സീസൺ-1, യുഎഇയിലെ ക്രൈസ്തവ കായിക പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
കായിക മികവിനോടൊപ്പം ക്രിസ്തു സ്നേഹത്തിൽ ഊന്നിയ ക്രൈസ്തവ കൂട്ടായ്മയും പരസ്പര സൗഹൃദവും വർദ്ധിപ്പിക്കുകയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
മത്സരങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
📞 +971 56 149 4886
📞 +971 55 800 1720


- Advertisement -


Comments are closed.