AGIFNA 21-ാമത് നാഷണൽ കോൺഫറൻസ് ജൂലൈ 23–26 വരെ ഹ്യുസ്റ്റണിൽ

ഹ്യുസ്റ്റൻ: അസംബ്ലിസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക (AGIFNA)യുടെ 21-ാമത് നാഷണൽ കോൺഫറൻസ് ജൂലൈ 23 മുതൽ 26 വരെ അമേരിക്കയിലെ ഹ്യുസ്റ്റൻ നഗരത്തിലുള്ള മാരിയറ്റ് വെസ്റ്റ്ചേസ് ഹോട്ടലിൽ നടക്കും.

അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളെയും പ്രതിനിധികളെയും സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കോൺഫറൻസ് കൺവീനർ പാസ്റ്റർ തോമസ് എബ്രഹാമും സെക്രട്ടറി ബ്രദർ ജോമോൻ ഗീവർഗീസും അറിയിച്ചു.

നാലു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ ജോ. തോമസ്, പാസ്റ്റർ സണ്ണി പ്രസാദ്, പാസ്റ്റർ നിരവ് അൽഫോൻസ്, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ട് പാസ്റ്റർ ഡോ. ടി. ജെ. സാമുവൽ, അസിസ്റ്റന്റ് സുപ്രണ്ട് പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ക്ലിപ്ലിൻ ബാച്‌ലർ, പാസ്റ്റർ ദിലീപ് ത്യാഗരാജൻ, സിസ്റ്റർ ആഷ്‌ലി പ്രത്യാഷ്, പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ജോർജ് പി. ചാക്കോ, പാസ്റ്റർ കോശി വൈദ്യൻ, പാസ്റ്റർ ബോവസ് മാത്യു, സിസ്റ്റർ ഗ്രേസ് ഗീവർഗീസ്, പ്രൊഫ. എലിസബത്ത് സൈമൺ എന്നിവർ വിവിധ ആത്മീയ സെഷനുകളിൽ സന്ദേശം നൽകും.

ആരാധനാ യോഗങ്ങൾ, ബൈബിൾ പഠന ക്ലാസുകൾ, യുവജന-വനിതാ സമ്മേളനങ്ങൾ, കുടുംബസംഗമം, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

സമ്മേളനവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, താമസം, പരിപാടികളുടെ വിശദമായ ക്രമീകരണം എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ agifna2026.com എന്ന കോൺഫറൻസ് വെബ്സൈറ്റിൽ ലഭ്യമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading