ഡെൻവറിൽ നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസിന് അനുഗ്രഹീത തുടക്കം
ഡെൻവർ: നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (NACOG) കോൺഫ്രൻസിന് കൊളറാഡോയിലെ ഡെൻവറിൽ അനുഗ്രഹീത തുടക്കമായി. നാഷണൽ പ്രസിഡന്റ് റവ. ബെൻസൺ ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. എബി മാമ്മന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം പാസ്റ്റർ ജോൺസൺ സക്കറിയയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.
തുടർന്ന് പാസ്റ്റർമാരായ നെബു കുര്യൻ, ജോർജ് ചെറിയാൻ, ജെയിംസ് റിച്ചാർഡ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഡോ. വിജു ഫിലിപ്പ് തിരുവചന വായന നിർവഹിച്ചു. പാസ്റ്റർ ഷാജി മാത്യുവും ഡോ. ഷിബു ശാമുവലും മുഖ്യപ്രഭാഷകരെ സദസിന് പരിചയപ്പെടുത്തി.
തുടർന്ന് പാസ്റ്റർ ബോണി ആൻഡ്രൂസും പാസ്റ്റർ ഗ്ലാഡ്സൺ വർഗീസും ദൈവവചനം ശുശ്രൂഷിച്ചു. ആത്മീയ ഉണർവും ആരാധനാഭരിതവുമായ അന്തരീക്ഷത്തിലാണ് ആദ്യ ദിന സമ്മേളനങ്ങൾ നടന്നത്.
പ്രതീക്ഷിച്ചതിലധികം വിശ്വാസികൾ ആദ്യ ദിനം തന്നെ സമ്മേളനത്തിൽ പങ്കെടുത്തത് സംഘാടകർക്ക് വലിയ പ്രോത്സാഹനമായി. വിവിധ ആത്മീയ സമ്മേളനങ്ങളും ആരാധനാ ശുശ്രൂഷകളും ഉൾപ്പെടുന്ന കോൺഫ്രൻസ് ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കും.


- Advertisement -


Comments are closed.