ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക 2027 ഫാമിലി കോൺഫറൻസ് പ്രയർലൈൻ
ചിക്കാഗോ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക 2027 ഫാമിലി കോൺഫറൻസിന്റെ പ്രയർലൈൻ ജൂലൈ 12ന് തുടക്കം കുറിക്കുന്നു.
കോൺഫറൻസിന്റെ ഒരുക്കങ്ങൾക്കും സുഗമമായ നടത്തിപ്പിനും മാത്രമല്ല SFCNA മിഷൻ പ്രവർത്തനങ്ങൾക്കും മറ്റ് പ്രാർത്ഥനാ വിഷയങ്ങൾക്കും ഊന്നൽ നൽകിയുള്ള പ്രത്യേക പ്രാർത്ഥനകൾ ജൂലൈ 12 മുതൽ ആരംഭിക്കുന്നു.
നാഷണൽ കൺവീനർ പാസ്റ്റർ എം ജി ജോൺസൻ ഉത്ഘാടനം ചെയ്യുന്നു. ജോയിന്റ് കൺവീനർ ഡോ. മാണി വർഗീസ് നേതൃത്വം കൊടുക്കുന്നു.
SFCNA പ്രസിഡന്റ് ഡോ. റ്റിങ്കു തോംപ്സൺ പ്രാർത്ഥിച്ചു ആരംഭിക്കുകയും കോൺഫറൻസ് പ്രയർ കോർഡിനേറ്റർ പാസ്റ്റർ ചാക്കോ ജോർജ് സ്വാഗതം അറിയിക്കുകയും സജി ജോൺ (മലയാളം വർഷിപ്പ് കോർഡിനേറ്റർ) ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.
പാസ്റ്റർ ജോ തോമസ് ദൈവവചനത്തിൽ നിന്നും സംസാരിക്കും.
സൂമിലൂടെ നടത്തപ്പെടുന്ന ഈ പ്രാർത്ഥനാ കൂട്ടായ്മയിൽ ജോയിൻ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് മീറ്റിംഗ് ഐഡിയായ 89471695146 പാസ്സ്കോഡ് 2027 ഉപയോഗിച്ച് പങ്കെടുക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
കോൺഫറൻസ് കമ്മിറ്റിക്കുവേണ്ടി നാഷണൽ സെക്രട്ടറി പാസ്റ്റർ തേജസ് തോമസ്സും ലോക്കൽ സെക്രട്ടറി ഷെറി കെ ജോർജ് പ്രസ്താവനയിൽ അറിയിച്ചു.


- Advertisement -


Comments are closed.