ഐപിസി ഉപ്പുതറ സെന്റർ മൂന്ന് ദിന ഉപവാസ പ്രാർത്ഥന

ഉപ്പുതറ : ഐപിസി ഉപ്പുതറ സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ജൂലൈ 16,17,18 തീയതികളിൽ ഐപിസി ബെഥെൽ ഹാളിൽ വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. പാസ്റ്റർ കെ. വി വർക്കി(സെന്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബേബി ജോൺസൻ(കടമ്പനാട്), പാസ്റ്റർ സജി കാനം എന്നിവർ ദൈവവചനം സംസാരിക്കും. ഏവരെയും ഈ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പാസ്റ്റർ കെ. വി വർക്കി(സെന്റർ മിനിസ്റ്റർ), പാസ്റ്റർ സുനിൽ വി. ജോൺ(സെക്രട്ടറി)എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.