യുഎഇ റീജിയൻ ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ സെമിനാർ ജൂലൈ 4ന്

ഷാർജ: യുഎഇ റീജിയൻ ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്ന ഏകദിന സെമിനാർ- ലാംപ്സിസ് 2026- ഷാർജ വർഷിപ്പ് സെൻന്ററിൽ വച്ച് ജൂലൈ 4 ശനിയാഴ്ച നടക്കും. രാവിലെ 9 മണിക്കു തുടങ്ങുന്ന സെമിനാറിൽ ‘വോക്കിങ് ഇൻ ദ ലൈറ്റ്’ എന്ന വിഷയം ആസ്പദമാക്കി പാസ്റ്റർ.ഡേവിഡ് ജോർജ് (ദുബായ്) ക്ലാസ് നയിക്കും.

News Middle Advt Banner

4 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് വാക്യമത്സരം, കിഡ്സ് സെഷൻ, അധ്യാപകർക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള സെഷൻ എന്നിവ സെമിനാറിൻറെ ഭാഗമായി നടക്കും. സൺ‌ഡേ സ്കൂൾ റീജിയൻ ഡയറക്ടർ
പാസ്റ്റർ. സന്തോഷ് സെബാസ്റ്റ്യൻ, സൺ‌ഡേ സ്കൂൾ റീജിയൻ സെക്രട്ടറി
ബ്ര. ബ്‌ളെസൺ ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading