ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കെ.സി.സി

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ബോധവത്കരണ-പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) പത്തനംതിട്ട ജില്ലാ കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ ഭാരവാഹികൾ പത്തനംതിട്ട ചീഫ് പോലീസ് സൂപ്രണ്ട് ആർ. ആനന്ദ് ഐ.പി.എസ്-നെ സന്ദർശിച്ച് പിന്തുണ അറിയിക്കുന്ന കത്ത് കൈമാറി.

News Middle Advt Banner

കെ.സി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾക്കും സാമൂഹിക ഇടപെടലുകൾക്കും പോലീസ്, എക്സൈസ് വകുപ്പുകളുടെ എല്ലാ വിധ സഹകരണവും ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കെ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വെരി. റവ. ജോൺസൻ കല്ലിട്ടത്തിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. റവ. ബിജു മാത്യു, ജില്ലാ സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ റവ. ഷാജി കെ. ജോർജ്, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, പഞ്ചായത്ത് അംഗം സിബി മൈലപ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം രെഞ്ചു എം. ജോയി, ജെറിൻ ജോയിസ്, അനി ഏബ്രാഹം, മാത്യു പി. വർഗീസ് എന്നിവർ സംസാരിച്ചു.

ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.സി.സി ജില്ലാ കമ്മിറ്റി അറിയിച്ചു.

Photo caption :
സംസ്ഥാന സർക്കാരിന്റെ മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ബോധവത്കരണ-പ്രതിരോധ പ്രവർത്തനങ്ങൾക്ക് കെസിസി പത്തനംതിട്ട ജില്ല കമ്മറ്റി നേതൃത്വത്തിൽ പിന്തുണ കത്ത് പത്തനംതിട്ട ചീഫ് പോലീസ് സൂപ്രണ്ട് ആർ. ആനന്ദ് ഐപിഎസ് നു
കെസിസി ജില്ലാ പ്രസിഡന്റ് ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ ജില്ല സെക്രട്ടറി അനീഷ് തോമസ് ചേർന്ന് കത്ത് കൈമാറുന്നു.ജെറിൻ ജോയിസ്,രെഞ്ചു എം ജോയി,റവ ബിജു മാത്യു,റവ ഷാജി കെ ജോർജ്,ഫാദർ ബെന്യാമിൻ ശങ്കരത്തിൽ,സിബി മൈലപ്ര,അനി ഏബ്രാഹം, മാത്യു പി വർഗ്ഗീസ് സമീപം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading