ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് IATAയുടെ എം.ഡിവ്. ലെവൽ അക്രഡിറ്റേഷൻ

KE News Desk | Kumaly

 

News Middle Advt Banner

കുമളി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ കീഴിൽ ഇടുക്കി ജില്ലയിലെ അണക്കരയിൽ 2023 മുതൽ പ്രവർത്തിച്ചുവരുന്ന ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് **ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തിയോളജിക്കൽ അക്രഡിറ്റേഷൻ (IATA)**യുടെ എം.ഡിവ്. (Master of Divinity) ലെവൽ അക്രഡിറ്റേഷൻ ലഭിച്ചു.

ഇതുമായി ബന്ധപ്പെട്ട് ജൂൺ 23-ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ IATAയുടെ ഇന്റർനാഷണൽ ഓഫീസർ റവ. ഡോ. എം. ഡി. ഡാനിയേലും സെനറ്റ് കോ-ഓർഡിനേറ്റർ റവ. ഡോ. ബിനുമോൻ പി. കെ.യും ചേർന്ന് അംഗത്വ സർട്ടിഫിക്കറ്റും അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റും കൈമാറി.

ചടങ്ങിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ സെക്രട്ടറി റവ. ജോസ് ടി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിൽ സൂപ്രണ്ട് റവ. ഡോ. ടി. ജെ. ശാമുവേൽ (ചെയർമാൻ), റവ. ഡോ. പി. എസ്. ഫിലിപ്പ് (പ്രസിഡന്റ്), റവ. ടി. എ. വർഗീസ് (പ്രിൻസിപ്പാൾ), റവ. കെ. സി. ജോൺ (രജിസ്ട്രാർ), റവ. റോബി ജേക്കബ് മാത്യു (അഡ്മിനിസ്ട്രേറ്റർ), ഇവാ. ടൈറ്റസ് ഷാജി എസ്. (ഡീൻ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടിക്ക് സമീപമുള്ള പ്രകൃതിരമണീയമായ ഒരേക്കർ ക്യാമ്പസിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ആധുനിക ലൈബ്രറി, വിശാലമായ ക്ലാസ് മുറികൾ, ഡോർമിറ്ററി, ഡൈനിംഗ് ഹാൾ തുടങ്ങിയ സൗകര്യങ്ങളോടൊപ്പം താമസിച്ച് പഠിക്കാനുള്ള ഗ്രാമീണാന്തരീക്ഷവും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

സർട്ടിഫിക്കറ്റ് കോഴ്സുകൾ മുതൽ എം.ഡിവ്. വരെയുള്ള വിവിധ കോഴ്സുകൾ ഇംഗ്ലീഷ്, മലയാളം, ഹിന്ദി മാധ്യമങ്ങളിൽ ഇവിടെ ലഭ്യമാണ്. സ്കോളർഷിപ്പ് പദ്ധതികൾ, പരിചയസമ്പന്നരായ അധ്യാപകർ, അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകർക്കായുള്ള പ്രത്യേക പരിശീലന ക്യാമ്പുകൾ എന്നിവയും സ്ഥാപനത്തിന്റെ പ്രധാന സവിശേഷതകളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading