പാസ്റ്റർ പി.റ്റി മാത്യു (74) നിത്യതയിൽ

News Middle Advt Banner

തിരുവല്ല: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ എക്സിക്യൂട്ടീവ് പ്രസ്ബിറ്ററും, സീനിയർ ശുശ്രൂഷകനുമായ പടിഞ്ഞാറ്റോതറ പാറക്കലേത്ത്, പാസ്റ്റർ പി.റ്റി മാത്യു (74) നിത്യതയിൽ ചേർക്കപ്പെട്ടു. സഭകളുടെ ആദ്യകാല ശുശ്രൂഷകന്മാരിൽ ഒരാളായിരുന്ന ദൈവദാസൻ വിവിധ സെക്ഷനുകളുടെ പ്രെസ്ബിറ്ററായും, ശുശ്രൂഷകനായും ദീർഘകാലം സ്തുത്യർഹമായ ശുശ്രൂഷകൾ നിർവഹിച്ച ശേഷം തന്റെ ശാരീരിക ക്ലേശങ്ങൾ നിമിത്തം വിശ്രമത്തിൽ ആയിരുന്നു.

പ്രിയ ദൈവദാസന്റെ ഭൗതികശരീരം നാളെ(20 -06-26 ശനി) രാവിലെ 9 മണിക്ക് ഓതറ സെന്റ് പോൾസ് മാർത്തോമാ ഓഡിറ്റോറിയത്തിൽ കൊണ്ടുവരുന്നതും ശുശ്രൂഷകൾക്ക് ശേഷം രണ്ട് മണിക്ക് ബഥേൽ ഗോസ്പൽ അസംബ്ലി ഓതറ സെമിത്തേരിയിൽ.

സഭകളുടെ ബഹുമാന്യ ഓവർസിയർ Rev. Dr. ജോയ്. പി. ഉമ്മൻ ശുശ്രൂഷകൾ നിർവഹിക്കുന്നതും. വൈസ് പ്രസിഡന്റ് Rev.കെ എസ് റോയ്, എക്സിക്യൂട്ടീവ് പ്രസ്ബിറ്റേഴ്സ്, സെക്ഷൻ പ്രസ്ബിറ്റേഴ്സ് തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading