ഷാർജയിൽ ആത്മീയ സംഗീത സായാഹ്നം ജൂൺ 20-ന്

ഷാർജ: ചർച്ച് ഓഫ് ഗോഡ് ഷാർജ യംഗ് പീപ്പിൾസ് എൻഡവർസ് (വൈ.പി.ഇ.) സംഘടിപ്പിക്കുന്ന ആത്മീയ സംഗീത സായാഹ്നം 2026 ജൂൺ 20-ന് ശനിയാഴ്ച രാത്രി 8:30-ന് യൂണിയൻ ചർച്ച് ഹാൾ നമ്പർ 9-ൽ നടക്കും.
അനുഗ്രഹീത ഗായകനും സംഗീത ശുശ്രൂഷകനുമായ പാസ്റ്റർ അനിൽ അടൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പ്രശസ്ത കീബോർഡിസ്റ്റ് ബ്രദർ സിജോമോൻ സംഗീത ശുശ്രൂഷയിൽ പങ്കുചേരും.
ദൈവസ്തുതിയും ആരാധനയും ആത്മീയ കൂട്ടായ്മയും നിറഞ്ഞ ഈ സംഗീത സായാഹ്നം വിശ്വാസികൾക്ക് ആത്മിക ഉണർവും അനുഗ്രഹവും പകരുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

എല്ലാ ദൈവജനങ്ങളെയും കുടുംബസമേതം ഈ അനുഗ്രഹീത സംഗമത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.