മല്ലപ്പള്ളി സെന്റർ പി.വൈ.പി.എയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും സമ്മാനദാനവും നടന്നു

മല്ലപ്പള്ളി: മല്ലപ്പള്ളി സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും സമ്മാനകൂപ്പൺ നറുക്കെടുപ്പും മെയ് 31-ന് വൈകിട്ട് 3.30 മുതൽ സീയോൻപുരത്ത് വെച്ച് നടന്നു.
പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ നൈജു പി. നൈനാൻ അധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ പി.ജെ. തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. മല്ലപ്പള്ളി സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സി. തമ്പി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പാസ്റ്റർ പി.സി. തമ്പിയും ബ്രദർ സാംസൺ ടി.സി.യും ചേർന്ന് വിവിധ സഭകളിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
യോഗത്തിൽ പാസ്റ്റർ മത്തായി പോത്തൻ, പാസ്റ്റർ അനു പി. ജോർജ്, സെന്റർ ജോയിന്റ് സെക്രട്ടറി ബ്രദർ സാംസൺ ടി.സി., കൗൺസിൽ അംഗം ബ്രദർ ജോസ് മാത്യു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് ആർട്ട്-2025 ഡ്രോയിംഗ് മത്സരത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പാസ്റ്റർ പി.സി. തമ്പി, പാസ്റ്റർ പി.ജെ. തോമസ്, ബ്രദർ ജോസ് മാത്യു, പാസ്റ്റർ ജോൺ തോമസ് എന്നിവർ ചേർന്നാണ് സമ്മാനദാനം നിർവഹിച്ചത്.
ടാലന്റ് കൺവീനർ ബിനോയ് എബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി. പാസ്റ്റർ ജോൺ തോമസിന്റെ പ്രാർത്ഥനയ്ക്കും പാസ്റ്റർ പി.സി. തമ്പിയുടെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.
പി.വൈ.പി.എ ജോയിന്റ് സെക്രട്ടറി ബ്രദർ ആൽവിൻ റിജോ, ട്രഷറർ ഹെലൻ തോമസ്, സ്റ്റേറ്റ് പ്രതിനിധി ബ്രദർ സുബിൻ ജോൺസ്, കമ്മിറ്റി അംഗങ്ങളായ റിൻസൺ ടി.ആർ., ബ്രദർ ഫിലിപ്പ്, സിസ്റ്റർ ബെറ്റ് സി., സിസ്റ്റർ സോജി സാജൻ എന്നിവർ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി. വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടി വൻ വിജയമായി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading