രാജു ജോൺ മറ്റത്തിൽ ഹ്യൂസ്റ്റണിൽ അന്തരിച്ചു
ഹ്യൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) ഹൂസ്റ്റണിൽ നിര്യാതനായി. സൂസമ്മ രാജുവാണ് ഭാര്യ. ലവീന രാജു, നെവിൽ രാജു, ബിനിൽ രാജു എന്നവർ മക്കളാണ്. ഹുസ്റ്റൺ ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ്.
പരേതരായ എം ഇ ജോൺ, മേരി ജോൺ എന്നിവരാണ് മാതാപിതാക്കൾ. പാസ്റ്റർ എം ജെ എബ്രഹാം (ഒക്കലഹോമ), ഗ്രേസി ചാക്കോ (ഇന്ത്യ), മേഴ്സി ജേക്കബ് (ഹുസ്റ്റൺ) ലാലി തോമസ് (ചിക്കാഗോ) തോമസ് മറ്റത്തിൽ (ഡാളസ്) എന്നിവർ സഹോദരങ്ങളാണ്.
ചങ്ങനാശ്ശേരി മാമൂട് ഐപിസി ഹോരേബ് സഭാംഗമായിരുന്നു.
ശവസംസ്കാരം പിന്നീട്.


- Advertisement -



Comments are closed, but trackbacks and pingbacks are open.