റോക് സ്കൂൾ ലണ്ടനിൽ നിന്ന് മ്യൂസിക് പ്രൊഡക്ഷനിൽ ഗ്രേഡ്-8 നേടി ആശിഷ് മാത്യു ചെറിയാൻ
കോട്ടയം: ലണ്ടനിലെ റോക്ക് സ്ക്കൂളിൽ നിന്ന് മ്യൂസിക് പ്രൊഡക്ഷനിൽ ഗ്രേഡ്-8 വിജയകരമായി പൂർത്തിയാക്കി ആശിഷ് മാത്യു ചെറിയാൻ ശ്രദ്ധേയനായി. കൂടാതെ സൗണ്ട് എൻജിനീയറിങ് ആൻഡ് മ്യൂസിക് പ്രൊഡക്ഷനിൽ ഡിപ്ലോമ സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്. ട്രിനിറ്റി കോളേജ് ലണ്ടനിൽ നിന്ന് വയലിൻ ക്ലാസിക്കൽ വിഭാഗത്തിൽ വിവിധ ഗ്രേഡുകൾ നേടിയിട്ടുള്ള ആശിഷ് മാത്യു ചെറിയാൻ നിലവിൽ ഗുഡ് ഷെപ്പേർഡ് ഇന്റെർ നാഷ്ണൽ സ്കൂളിൽ
സംഗീത അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയലിൻ (വെസ്റ്റേൺ) വിഭാഗത്തിൽ എ ഗ്രേഡ് നേടിയിട്ടുള്ള ആശിഷ്, സംഗീത രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.
കോട്ടയം പാറക്കുളം ദൈവസഭാംഗമായ ആശിഷ് മാത്യു ചെറിയാൻ, ക്രൈസ്തവ സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ പി. എസ്. ചെറിയാന്റെയും സുബി ചെറിയാന്റെയും മകനാണ്. പ്രത്യാശ് ചെറിയാൻ (ദുബൈ), പ്രതീഷ് ചെറിയാൻ (ഗിറ്റാറിസ്റ്റ്) എന്നിവർ സഹോദരങ്ങളാണ്.
ആശിഷിന്റെ ഈ നേട്ടം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഭാസമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.


- Advertisement -


Comments are closed.