ഗ്രേസ് ചെറിയാൻ ന്യൂയോർക്കിൽ അന്തരിച്ചു

KE News Desk | International

ന്യൂയോർക്ക്: ആറു പതിറ്റാണ്ടുകൾ അമേരിക്കയിൽ നേഴ്സ് ആയി സേവനമനുഷ്ഠിച്ച ഗ്രേസ് ചെറിയാൻ (തങ്കമ്മ 92) അന്തരിച്ചു. കൂട്ടിക്കൽ പള്ളിവാതുക്കൽ പരേതരായ പി എം ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്. ന്യൂയോർക്ക് കാൽവറി ഫെയ്ത്ത് ടാബർനക്കിൾ സഭാംഗമായിരുന്നു. പരേതനായ റവ ഡോ ജോൺ ചെറിയാനാണ് ഭർത്താവ്. സ്കറിയ ജോൺ (ന്യൂയോർക്ക്), ദീർഘകാലം ആന്ധ്രയിൽ സുവിശേഷ പ്രവർത്തകയായിരുന്ന പരേതയായ റോസമ്മ ജോൺ, പരേതരായ ഡോ മാത്യൂസ് ജോൺ, ഏലിയാമ്മ ഫിലിപ്പ്, ജോയി ജോൺ എന്നിവർ സഹോദരങ്ങളുമാണ്. ഡൽഹിയിലും കാനഡയിലും നേഴ്സ് ആയി ജോലി നോക്കിയിട്ടുള്ള പരേത 60 വർഷങ്ങൾക്കു മുമ്പാണ് അമേരിക്കയിൽ എത്തിച്ചേർന്നത്.
സംസ്കാര ശുശ്രൂഷകൾ ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക്‌ ഗേറ്റ് വേ ഇന്റർനാഷണൽ ചർച്ചിൽ ആരംഭിക്കും. ജൂൺ 6 ശനിയാഴ്ച ഉച്ചയോടെ പൈൻ ലോൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading