അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ – മിഡിൽ ഈസ്റ്റ് റീജിയൻ ഖത്തർ സെക്ഷൻ രൂപീകരിച്ചു

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയന്റെ ഭാഗമായി പുതുതായി രൂപീകരിച്ച ഖത്തർ സെക്ഷന്റെ ഭാരവാഹികളെ അടുത്ത രണ്ടു വർഷത്തേക്കായി
തിരഞ്ഞെടുത്തു.
കോ-ഓർഡിനേറ്റർ : പാസ്റ്റർ പി. എം. ജോർജ്
സെക്രട്ടറി : പാസ്റ്റർ റോയ് വർഗീസ്
ട്രഷറർ : പാസ്റ്റർ തോമസ് കുട്ടി ജോയ്
കമ്മിറ്റി അംഗങ്ങൾ : പാസ്റ്റർ അബേൽ ജോസഫ് & ബ്രദർ മാത്യൂസ് ജോർജ് മുളയ്ക്കൽ എന്നിവരാണ് തെരഞ്ഞെടുത്ത ഭാരവാഹികൾ.

ഖത്തറിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ കൂട്ടായ്മ, പുത്രികാ സംഘടനകളെ എകോപിപ്പിക്കുകയും, രാജ്യത്തെ വരുന്ന തലമുറകൾക്കും മറ്റു ഇതര സഭ, സഹോദരങ്ങൾക്കും ആത്മീയ വളർച്ചയ്ക്ക് ആവശ്യമായ പ്രോത്സാഹനവും
കൈതാങ്ങലും നൽകുകയും  ചെയ്യുക എന്നതാണ് ഖത്തർ സെക്ഷന്റെ
പ്രധാന ലക്ഷ്യം.

അതോടൊപ്പം അനുഗ്രഹിക്കപ്പെട്ട ആത്മീയ പ്രോഗ്രാമുകൾ സംഘടിപ്പിക്കുക, ഒരുമിച്ചുള്ള താലന്ത് പരിശോധനകൾ
നടത്തുക, ആതുരശുശ്രുഷ രംഗത്തും വിദ്യാഭ്യാസസഹായങ്ങൾക്കും ഊന്നൽ നൽകി സംയുക്ത പ്രവർത്തനങ്ങൾക്ക്
തുടക്കമിട്ട് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുക എന്നിവയും ഖത്തർ സെക്ഷന്റെ പ്രധാന താല്പര്യമായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading