യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി വാർഷിക കോൺഫറൻസ് നാളെ മുതൽ

മാഞ്ചസ്റ്റർ: യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ ആനുവൽ കോൺഫറൻസ് (ഇ.എം.പി.സി) നാളെ മെയ്‌ 29, 30 തീയതികളിൽ മാഞ്ചസ്റ്ററിലെ ലെവൻഷുല്‍മി ലീഡൈയിൽ സ്ട്രീലെ ജെയിൻ കമ്മ്യൂണിറ്റി ഹാളിൽ (M12 5SH) വെച്ച് നടക്കും.

റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ബ്രദർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സൻ മെമന ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്‌റ്റർ ഐസക്ക് എൽസാദനം യൂത്ത് സെക്ഷനിൽ പ്രസംഗിക്കും. ഇവാ. സോണി സി ജോർജ്, ബ്രദർ എബിൻ എബ്രഹാം, ഡോ. പോൾസൺ സാമുവേൽ, ഇവാ. എബ്രഹാം ദാനിയേൽ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. പാസ്‌റ്റർ സൂറിയേൽ തോമസാണ് യൂത്ത് കോർഡിനേറ്റർ. ഡോ. ഗ്രേസ് ജിതിനാണ് ലേഡീസ് കോർഡിനേറ്റർ. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഹൻസ് തോമസ്.

വൈസ് ചെയർമാൻ പാസ്റ്റർ സി റ്റി ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ ബിജു ചെറിയാൻ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ മനോജ് ഏബ്രഹാം, നാഷണൽ ട്രഷറർ ബ്രദർ വിൽ‌സൺ ചാക്കോ, കോൺഫറൻസ്ൺ കൺവീനർ ബിജു വില്യംസ്, മീഡിയ & പബ്ലിസിറ്റി ബ്രദർ റെജിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും.
ക്രൈസ്തവ എഴുത്തുപുര യുകെ ചാപ്റ്റർ പ്രതിനിധികൾ പങ്കെടുത്ത് ആശംസകൾ അറിയിക്കും.

റവ ഡോ ജോ കുര്യൻ, പാസ്‌റ്റർ സി റ്റി എബ്രഹാം, പാസ്‌റ്റർ ബിജു ചെറിയാൻ, പാസ്‌റ്റർ ഹൻസ് തോമസ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading