യൂത്ത് അഡ്വാൻസ് 2026 അതിരമ്പുഴയിൽ

അതിരമ്പുഴ: ഐപിസി സെഹിയോൻ അതിരമ്പുഴ സഭയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കും, വിദ്യാർത്ഥികൾക്കുമായി യൂത്ത് അഡ്വാൻസും ടാരി മീറ്റിംഗ് സംഘടിപ്പിക്കുന്നു. പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന നമ്മുടെ കുട്ടികൾക്ക് പ്രോത്സാഹനവും ക്രിസ്തീയ മാർഗ്ഗനിർദേശവും പിന്തുണയും നൽകുന്നതിന് ഒരുക്കുന്ന ഈ അനുഗ്രഹീത യോഗത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. “Uncompromising Generation – വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത തലമുറ” എന്നതാണ് യൂത്ത് റിട്രീറ്റിന്റെ തീം.

2026 മെയ്‌ 30 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള ഈ മീറ്റിംഗ് അതിരമ്പുഴ, ഓണംത്തുരുത്തിൽ ഉള്ള ജയ് ഭാരത് പബ്ലിക് ലൈബ്രറി ഹാളിൽ വെച്ചാണ് നടക്കുന്നത്. പ്രസ്തുത മീറ്റിംഗിൽ ഐപിസി കുറവിലാങ്ങാട് സെന്റർ പാസ്റ്റർ സുനിൽ വേട്ടമല ഉദ്ഘാടനം നിവർഹിക്കുകയും പാസ്റ്റർ സജിത്ത് എസ് മാത്യു ക്ലാസ്സ്‌ എടുക്കുകയും ചെയ്യും. ഡോക്ടർ അക്സ ഷെറിൻ ബാബുവിന്റെ അനുഭവസാക്ഷ്യവും ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading