ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന് 2026-28 വർഷങ്ങളിലേക്ക് പുതിയ ഭരണസമിതി

കുവൈത്ത്‌: 2026 ഏപ്രിൽ 26 ഞായറാഴ്ച്ച അബ്ബാസിയായിൽ വെച്ച് നടത്തപ്പെട്ട ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററിന്റെ വാർഷിക പൊതു യോഗത്തിൽ 2026 – 2028 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭരണസമിതിയെ പുന:സംഘടിപ്പിച്ചു.
ഷൈജു രാജൻ (പ്രസിഡന്റ്), ജോൺലി തുണ്ടിയിൽ (സെക്രട്ടറി), ജോമോൻ വർഗീസ് (ട്രഷറർ), ബിജോയ് പോൾസൺ (വൈസ് പ്രസിഡന്റ് – പ്രോജക്ട്), ലിനു വർഗീസ് (വൈസ് പ്രസിഡന്റ് മീഡിയ), ബിനു ഡാനിയേൽ (ജോയിന്റ് സെക്രട്ടറി – പ്രോജക്ട്) , ബിനു ജോർജ് (ജോയിന്റ് സെക്രട്ടറി – മീഡിയ), റോണി മത്തായി (മീഡിയ കോർഡിനേറ്റർ ), പാസ്റ്റർ ജോൺസൺ എബ്രഹാം (അപ്പർ റൂം കോർഡിനേറ്റർ), ജിൻസി ജിൻസ് (അപ്പർ റൂം ജോയിന്റ് കോർഡിനേറ്റർ), ലൗലി ഷൈജു (ഇംഗ്ലീഷ് ന്യൂസ് കോർഡിനേറ്റർ), ഡോ. സണ്ണി ആൻഡ്രൂസ് ( ഇവാൻജലിസം കോർഡിനേറ്റർ), പാസ്റ്റർ ജിൻസ് മാത്യു (ക്വയർ ലീഡർ), ബിജി പോൾ (ജോയിന്റ് ക്വയർ ലീഡർ ), സുരേഷ് ജോൺ (എക്സിക്യൂട്ടീവ് മെമ്പർ), പാസ്റ്റർ സന്തോഷ് വർഗീസ് (എക്സിക്യൂട്ടീവ് മെമ്പർ), ഷിനി രഞ്ജി (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരോടൊപ്പം സീനിയർ എക്സ് ഓഫീഷ്യൽസ് റോയ് കെ. യോഹന്നാൻ, പാസ്റ്റർ സാം പള്ളം, പാസ്റ്റർ ജോസ് ഫിലിപ്പ്, പാസ്റ്റർ ബ്ലെസ്സൺ ജോയ്, പാസ്റ്റർ ബെൻസൺ വി. യോഹന്നാൻ എന്നിവർ 2026 – 2028 വർഷങ്ങളിലെ ക്രൈസ്തവ എഴുത്തുപുരയുടെ കുവൈറ്റിലെ പ്രവർത്തനങ്ങൾക്ക് ഊര്‍ജ്ജം പകരും.

പ്രസിഡന്റ് ബിനു ഡാനിയേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാസ്റ്റർ ജോൺസൻ അബ്രഹാമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. സെക്രട്ടറി ബിജി പോൾ റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ റോണി മത്തായി കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരവ് ചിലവ് അവതരിപ്പിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ലിനു വർഗീസ് സ്വാഗതവും ട്രഷറാർ റോണി മത്തായി നന്ദിയും പറഞ്ഞു. പാസ്റ്റര്‍ ജിൻസൺ മാത്യുവിന്റെ പ്രാർത്ഥനയോടും ജോൺസൺ എബ്രഹാമിന്റെ ആശിർവാദത്തോടും കൂടെ യോഗം പര്യവസാനിച്ചു. KE മാനേജ്മെന്റ് പ്രതിനിധി ബിനു വടക്കാഞ്ചേരി ഈ മീറ്റിംഗിൽ സന്നിഹിതനായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading