സമ്മർ വെബിനാർ ഓൺ ക്രിസ്ത്യൻ റൈറ്റിംഗ് ഇന്നു മുതൽ

തിരുവല്ല: ഗ്ലോബൽ മീഡിയ മിഷൻ്റെ ആഭിമുഖ്യത്തിൽ 2026 മെയ് 11-13 വരെ നവ എഴുത്തുകാർക്കും ക്രിസ്തീയ രചനയിൽ സജീവമാകുവാൻ ആഗ്രഹിക്കുന്നവർക്കും പ്രത്യേകമായ രചന ശില്പശാല സംഘടിപ്പിക്കുന്നു. പ്രസിദ്ധ എഴുത്തുകരായ വി. പി. ഫിലിപ്പ്, സജി മത്തായി കാതേട്ട്, ഷാർലറ്റ് പി. മാത്യു എന്നിവർ ക്ലാസ്സുകൾ നയിക്കും.

ക്രിസ്ത്യൻ പ്രിൻസിപ്പിൾസ് ഓഫ് റൈറ്റിങ്ങ് ആൻഡ് മെതഡോളജി, റൈറ്റിങ്ങ്,എഡിറ്റിങ്ങ് ആന്റ് പബ്ലിഷിങ്, റൈറ്റിങ്ങ് ഫോർ ന്യൂ ജെനറേഷൻ എന്നീ വിഷയങ്ങളിലാണ് ശില്പശാല നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 8.30-10.00 വരെ വെബിനാർ നടക്കും. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയവർക്ക് സൂം വെബിനാറിൽ പങ്കെടുക്കാം.
രജിസ്ട്രേഷൻ ഫീസ്: ₹600/-
രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും Global Media Mission പ്രസിദ്ധീകരിച്ച ₹1120/- മൂല്യമുള്ള പുസ്തകങ്ങളും ഡിജിറ്റൽ സർട്ടിഫിക്കറ്റും ലഭിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading