ഡോ.ഏഴംകുളം സാംകുട്ടി അനുസ്മരണം 12 ന് (ചൊവ്വ) 

KE News Desk | Thiruvalla

 

തിരുവല്ല: പ്രശസ്ത നോവലിസ്റ്റും പ്രഭാഷകനുമായ ഡോ.ഏഴംകുളം സാംകുട്ടി അനുസ്മരണം -മരിക്കാത്ത ഓർമ്മകൾ നാളെ (ചൊവ്വ 12/5) 3.30ന് കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. ക്രൈസ്തവ എഴുത്തുകാരുടെ സംഘടനയായ സർഗസമിതിയാണ് സംഘാടകർ.

ചർച്ച് ഓഫ് ഗോഡ് മുൻ അസിസ്റ്റന്റ് ഓവർസിയറും എഴുത്തുകാരനുമായ പാസ്റ്റർ പി.ജി.മാത്യൂസ് ഉദ്ഘാടനം ചെയ്യും. മരുപ്പച്ച ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അധ്യക്ഷനാകും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷാജി ഇടുക്കി, സർഗസമിതി സെക്രട്ടറി പി.എസ്‌.ചെറിയാൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. ഗായകൻ മാത്യു ജോൺ ഡോ. ഏഴംകുളം സാംകുട്ടി എഴുതിയ ഗാനങ്ങൾ ആലപിക്കും.

സ്റ്റെർല ലൂക്ക്, സി.വി.വടവന, ടി.എം.മാത്യു, സാംകുട്ടി ചാക്കോ, ഫിന്നി പി.മാത്യു, പാസ്റ്റർ സി.പി.മോനായി, പാസ്റ്റർ എബ്രഹാം മാത്യു, പാസ്റ്റർ പി.എൻ.ഫിലിപ്പ്, ജോജി ഐപ്പ് മാത്യൂസ്, സജി നടുവത്ര, ബെന്നി കൊച്ചുവടക്കേൽ, വിജോയ് സ്കറിയ പെരുമ്പെട്ടി എന്നിവർ പ്രസംഗിക്കുമെന്ന് കോ-ഓഡിനേറ്റർ പാസ്റ്റർ ബിജു ചാക്കോ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading