ഐ.എൽ.റ്റി.എസ്: ഡോക്ടറേറ്റ് നൽകി ആദരിച്ചു

KE News Desk | Trivandrum

തിരുവനന്തപുരം: 30 ൽ അധികം വർഷമായി സുവിശേഷ വയലിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന റവ സി.വി തോമസ്കുട്ടി, റവ എബ്രഹാം പാപ്പി എന്നിവരെയും 25 ൽ അധികം വർഷമായി ബിസ്സിനസ് മേഖലയിൽ തന്റേതായ വക്തി മുദ്ര പതിപ്പിച്ച പോസൺ എ
വർഗീസിനെയും ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരി (ILTS) തിരുവനന്തപുരത്ത് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

News Middle Advt Banner

ഏപ്രിൽ 11 ന് പേരൂർക്കട ഐ.പി.സി ഫെയ്ത്ത് സെന്ററിൽ നടന്ന യോഗത്തിൽ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്‌റ്റർ കെ.സി. തോമസ്
ഉത്ഘാടനം ചെയ്ത യോഗത്തിൽ റവ രാജാ ജോതിഷ്കുമാറിന്റെ അധ്യക്ഷനായിരുന്നു. അക്കാഡമിക് ഡീൻ റവ. ഗോഡ്ലി ബി. കോരുത് സ്വാഗത പ്രസംഗം നടത്തി.

ILTS സ്ഥാപകനും ചെയർമാനുമായ റവ ഡോ അജു മാത്യൂസ്
ജേക്കബ് സെമിനാരിയുടെ ദർശനവും ദൗത്യവും പങ്കുവെച്ചു. പ്രിൻസിപ്പൽ റവ. ഡോ. എം.പി. തോമസ് ഹോണററി ഡോക്ടറേറ്റിനെ കുറിച്ച് വിശദീകരിച്ചു. ILTS രജിസ്ട്രാർ ജയമോൾ അജു സെമിനാരി റിപ്പോർട്ട് അവതരിപ്പിച്ചു. സഭാ നേതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading