എക്സൽ കൗമാര ലൈംഗികവിദ്യാഭ്യാസം : ഹൃസ്വകാല കോഴ്സ് ബാച്ച് 2 രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവല്ല: കൗമാരലൈംഗികതയെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെ എക്സൽ മിനിസ്ട്രീസ് അവധിക്കാലത്ത് ആരംഭിക്കുന്ന ഗോഡ്സ് മാസ്റ്റർപീസ് ഡിസൈൻഡ് വിത്ത് പർപ്പസ് (God’s Masterpiece: Designed with Purpose) എന്ന ഹൃസ്വകാല കോഴ്സിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 9 വയസ്സു മുതൽ 18 വയസ്സ് വരെയുള്ളവർക്കാണ് പ്രവേശനം.

റിബി കെന്നത്ത്, ഷിമോൾ ജോൺസൻ എന്നിവർ ഈ കോഴ്സിന് നേതൃത്വം കൊടുക്കുന്നു. ഡോക്ടർ ജോൺ എബ്രഹാം, സിസ്റ്റർ ലിന്റ ഷാർലെറ്റ്, ഡോക്ടർ സജി കെ. പി, ഡോക്ടർ നിസ്സി ജേക്കബ്, ഡോക്ടർ ബിബിന ക്രിസ്റ്റി, ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ഷിബു കെ ജോൺ, ജോബി കെ സി , അഡ്വക്കറ്റ് .ജോയൽ കെന്നത്ത്, ജിതിൻ എബ്രഹാം,പാസ്റ്റർ ബ്ലെസൺ തോമസ്, എന്നിവർ ക്ലാസ്സുകൾ നയിക്കും. 2026 മെയ് 18 മുതൽ 28 വരെ രാത്രി 8 മണി മുതൽ 9:30 വരെ സൂം പ്ലാറ്റ്ഫോമിലാണ് ക്ലാസ്സുകൾ (8 ക്ലാസുകൾ) നടക്കുന്നത് (മലയാളം- ഇംഗ്ലീഷ്).

വികാരങ്ങളും ബന്ധങ്ങളും, വ്യക്തിഗത പരിധികൾ, ഡിജിറ്റൽ മീഡിയ ബോധവത്കരണം, ലൈംഗികതയും വ്യക്തിത്വവും, വിവാഹത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി, നിയമപരമായ അവബോധം, ജീവിത വെല്ലുവിളികളെ അതിജീവിക്കൽ തുടങ്ങിയ വിഷയങ്ങൾ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എട്ട് സെഷനുകൾ ഉൾപ്പെടുന്ന പരിശീലന പരിപാടിയിൽ മെഡിക്കൽ വിദഗ്ധർ, പരിശീലനം നേടിയ കൗൺസിലർമാർ, ആത്മീയ ഉപദേശകർ എന്നിവർ ക്ലാസുകൾ നയിക്കും.
കൗമാരക്കാരുടെ ശരീരവളർച്ച, വികാരങ്ങൾ, ബന്ധങ്ങൾ, വ്യക്തിത്വം എന്നിവയെ ശാസ്ത്രീയവും ബൈബിള്‍ അടിസ്ഥാനവുമായ വീക്ഷണത്തിൽ മനസ്സിലാക്കാൻ ഈ കോഴ്സ് സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷൻ ഫീസ് 2000 രൂപയാണ്. മെയ് 10 നു മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 1500 രൂപ അടച്ചാൽ മതിയാകും. 10 അംഗങ്ങൾ ഉള്ള ഗ്രൂപ്പ് ആയി രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരാൾക്ക് രൂ.1000/- എന്ന നിരക്കിൽ പ്രത്യേക ഓഫർ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
+919947401731,
+91 9947147866,
+971 55 811 2810

രജിസ്റ്റർ ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://course.excelvbs.com/

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading