സ്‌പർശനം കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം മെയ് 12 ന്

വേങ്ങൂർ: പെന്തകോസ്ത് സമൂഹത്തിൽ വേറിട്ട മാതൃകയായി പ്രാർത്ഥനാ സംഗമത്തിന്റെ ( International Prayer Fellowship ) നേതൃത്വത്തിൽ വേങ്ങൂരിൽ നിർമ്മിക്കുന്ന സ്പർശനം കൗൺസിലിംഗ് സെൻ്ററിൻ്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ച് മെയ് 12 ചൊവ്വാഴ്ച 3 മണിക്ക് പാസ്റ്റർ ജോസ് വേങ്ങൂരിന്റെ ( ഫൗണ്ടർ പ്രസിഡന്റ് ) അധ്യക്ഷതയിയൽ സാമൂഹിക സാംസ്കാരിക നേതാക്കളും വിവിധ സഭ ലീഡേഴ്സിന്റെയും സാനിധ്യത്തിൽ നടക്കുന്നു.സമകാലീന സമൂഹം നേരിടുന്ന വെല്ലുവിളികളായ മയക്കുമരുന്നിന്റെ യും, മനുഷ്യനെ ഗ്രസിക്കുന്ന വിവിധതരം ആസക്തികൾ, ശിഥിലമായ കുടുംബ ബ ന്ധങ്ങൾ, വിവിധതരം മൂല്യച്യുതികൾ, മാനസിക രോഗ പ്രശ്‌നങ്ങൾ എന്നിവയെ ക്രിയാ ത്മകമായ രീതിയിൽ പരിഹരിക്കാൻ വേണ്ടി തുടങ്ങുന്ന കൗൺസിലിംഗ് സെന്ററിനുവേണ്ടി പാസ്റ്റർ ജോസ് വേങ്ങൂരിൻ്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലം സൗജന്യമായി നൽകിയാണ് ഈ ബഹുനില കെട്ടിടം തുടങ്ങുന്നത്.
ക്യാൻസർ പേഷ്യൻ്റ് കെയർ യൂണിറ്റ്, നിർദ്ധനർക്കുള്ള സാമ്പത്തിക സഹായ ക്ഷേമപദ്ധതികൾ, നിർദ്ധരായ ക്യാൻസർ രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനം, അർഹരായ വിദ്യാർത്ഥികൾക്കുള്ള സഹായങ്ങൾ, വിവാഹ പൂർവ്വ കൗൺസിലിംഗ് സേവനങ്ങൾ, എന്നിവ ഈ സെൻ്റിൻ്റെ പദ്ധതികൾ ആണ്. ആവശ്യക്കാരെ താമ സിപ്പിച്ച് കൗൺസിലിംഗ് നൽകി സമൂഹത്തിനും സഭക്കും കുടുംബത്തിനും പ്രയോജന മുള്ള യുവതലമുറയെ കർത്താവിനായി ഒരുക്കി എടുക്കുക എന്നതാണ് ഈ ബ്രഹത്ത് പദ്ധതിയുടെ ലക്ഷ്യം. പ്രാർത്ഥനാ സംഗമത്തിന്റെ നാലാമത് കുടുംബ സംഗമം മെയ് 12 മുതൽ 14 വരെ സ്പർശനം കൗൺസിൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.