ബെർത്ത് ടു ഗ്ലോറി: കുവൈറ്റിൽ ക്രൈസ്തവ സംഗീത വിരുന്നൊരുക്കി കെ.റ്റി.എം.സി.സി..

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ക്രൈസ്തവ സംഗീത രംഗത്ത് ശ്രദ്ധേയമായ ഒരു പുതിയ മുന്നേറ്റമായി കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. “Birth to Glory – A Musical Journey” എന്ന പേരിൽ നടക്കുന്ന ഈ സംഗീത സായാഹ്നം മെയ് 27-ന് ബുധനാഴ്ച വൈകിട്ട് 6:00 മണിക്ക് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ അരങ്ങേറും.

യേശുക്രിസ്തുവിന്റെ ജനനം മുതൽ രണ്ടാം വരവ് വരെയുള്ള രക്ഷാചരിത്രത്തിലെ പ്രധാന ഘട്ടങ്ങളെ സംഗീതത്തിലൂടെ അവതരിപ്പിക്കുന്നതാണ് പരിപാടിയുടെ പ്രത്യേകത. ഹാർവസ്റ്റ് ടെലിവിഷൻ, ഗുഡ് എർത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഈ മെഗാ സംഗീത വിരുന്ന് ഒരുക്കുന്നത്.

കുവൈറ്റിലെ വിവിധ പ്രമുഖ ഗായകസംഘങ്ങൾ ഈ പരിപാടിയിൽ അണിനിരക്കും. കെ.റ്റി.എം.സി.സി ക്വയർ, ഇന്ത്യ പെന്തക്കോസ്ത് ചർച്ച്, കുവൈറ്റ് സിറ്റി മാർത്തോമ്മാ ചർച്ച്, മെൻസ് വോയ്‌സ് ആൻഡ് കോറൽ സൊസൈറ്റി കുവൈറ്റ്, സെന്റ് ജെയിംസ് മാർത്തോമ്മാ ചർച്ച്, സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ., സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, വോയ്‌സ് ഓഫ് ജോയ്, യൂത്ത് കോറസ് കുവൈറ്റ് എന്നിവ ഉൾപ്പെടെ പത്തോളം ഗായകസംഘങ്ങളാണ് സംഗീത വിരുന്നിനെ സമൃദ്ധമാക്കുന്നത്.

ഒഴിവുദിനം ആത്മീയമായി വിനിയോഗിക്കാനും ക്രൈസ്തവ സൗഹൃദം പുതുക്കാനും ആഗ്രഹിക്കുന്ന ഏവർക്കും പരിപാടിയിലേക്ക് ഹൃദ്യമായ സ്വാഗതമെന്ന് സംഘാടകർ അറിയിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading