വിശ്വാസ നേതൃത്വത്തിന്റെ തലമുറ കൈമാറ്റം – ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ ഇവാൻജലിക്കൽ സഭാ അധ്യക്ഷനായി ചുമതലയേറ്റു
തിരുവല്ല: സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സഭയിൽ വിശ്വാസ നേതൃത്വത്തിന്റെ പുതിയ അധ്യായം. സഭയുടെ ആറാമത് പ്രിസൈഡിംഗ് ബിഷപ്പായി ബിഷപ്പ് ഡോ.എബ്രഹാം ചാക്കോ സഭാ ആസ്ഥാനത്ത് നടന്ന പ്രാർത്ഥന നിർഭരമായ പ്രത്യേക ശുശ്രൂഷയിൽ സ്ഥാനമേറ്റു. ഇതോടൊപ്പം നിലവിലെ പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാമിന് ആദരപൂർവ്വമായ യാത്രയയപ്പും നൽകി.
സഭയുടെ നേതൃത്വത്തിൽ ഒരു തലമുറ കൈമാറ്റത്തിന് മുൻ ബിഷപ്പുമാരും വൈദിക സമൂഹവും കൗൺസിൽ അംഗങ്ങളും സഭാ ജനങ്ങളും സാക്ഷികളായി. ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സഭയുടെ ആത്മീയ പാരമ്പര്യവും വിശ്വാസ പാതയും പുതിയ തലമുറയിലേക്ക് കൈമാറുന്ന അനുഗ്രഹ നിമിഷത്തിൽ ദൈവീക ദർശനത്തിൽ അടിസ്ഥാനപ്പെടുത്തിയ ഐക്യവും പ്രാർത്ഥനയും ദൗത്യബോധവുമാണ് സഭയുടെ ശക്തിയെന്നും ക്രൈസ്തവ സാക്ഷ്യം ഉറപ്പിച്ച് സ്നേഹത്തിലും വിശുദ്ധിയിലും മുന്നോട്ടുപോകണമെന്നും
സ്ഥാനാരോഹണ സന്ദേശത്തിൽ ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ പറഞ്ഞു.
പ്രതിനിധി സഭാ അധ്യക്ഷൻ റവ. ഡോ. ജോൺ മാത്യു അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ.ടി.സി ചെറിയാൻ, വികാരി ജനറൽമാരായ വെരി. റവ സി.കെ. ജേക്കബ്, വെരി.റവ. ടി.കെ തോമസ്, പ്രതിനിധി സഭാ ഉപാധ്യക്ഷൻ കെ. ഒ. രാജുക്കുട്ടി, സഭാ സെക്രട്ടറി റവ.കെ.സജി മാത്യു, സഭാ വൈദീക ട്രസ്റ്റി റവ. സജി ഏബ്രഹാം, അല്മായ ട്രസ്റ്റി പ്രൊഫ. ഏബ്രഹാം ജോർജ്,റവ. സി. പി. മാർക്കോസ്, റവ.ഷാജി ഫിലിപ്പ്, റവ.ഷിജു മാത്യു മേരി സഖറിയാ, വി. ടി. സാമുവൽ, എ. ജി. വർഗീസ് എന്നിവർ പ്രസംഗിച്ചു.


- Advertisement -


Comments are closed.