കായംകുളം: ദി പെന്തെക്കൊസ്ത് മിഷൻ കായംകുളം സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഇന്ന് ഏപ്രിൽ 19 മുതൽ 21 എൽമെക്സ് ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും തിങ്കളാഴ്ച രാവിലെ 9.30 ന് യുവജന മീറ്റിംഗ്, ചൊവ്വാഴ്ച രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥന എന്നിവ നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. യോഗാനന്തരം രോഗികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -


Comments are closed, but trackbacks and pingbacks are open.