ശാരോൻ സൺഡേസ്കൂൾ ദേശീയ ക്യാമ്പിന് ചെങ്ങന്നൂരിൽ തുടക്കമായി

ചെങ്ങന്നൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ ക്യാമ്പിന് പുത്തൻകാവ് സുവിശേഷകൻ ബാല സംഘം ക്യാമ്പ് സെന്ററിൽ തുടക്കമായി.

സൺഡേസ്കൂൾ നാഷണൽ ഡയറക്ടർ പാസ്റ്റർ സനു ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ഡയറക്ടർ പാസ്റ്റർ വിൻസന്റ് മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്രദർ കെ. തങ്കച്ചൻ സ്വാഗതം ആശംസിച്ചു. പാസ്റ്റർ മാത്യു വി. ജേക്കബ് നന്ദി അറിയിക്കുകയുണ്ടായി. പാസ്റ്റർ സിജി ജോൺസൺ ക്യാമ്പ് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. “നിത്യജീവനെ പിടിച്ചുകൊള്ളുക” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം.

ഫെയിത്ത് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പാൾ ഡോ. ബി. വർഗീസ് വിഷയവതരണം നിർവഹിക്കുകയുണ്ടായി. ഡോ. നിസ്സി അക്സ ജേക്കബ്, ഡോ. സജീവ് എബ്രഹാം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുകയുണ്ടായി. അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കായി പ്രത്യേക ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.

12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് വ്യത്യസ്തമായ പഠന ക്ലാസ്സുകൾ നയിക്കുന്നു. മോട്ടിവേഷൻ സെമിനാറുകൾ, കരിയർ ഗൈഡൻസ്, ബൈബിൾ സ്റ്റഡി, കാത്തിരിപ്പുയോഗം, ഗ്രൂപ്പ് ഡിസ്കഷൻ, കൗൺസിലിംഗ്, അധ്യാപക പരിശീലനം എന്നിവ ക്യാമ്പിനെ വ്യത്യസ്തതയുള്ള വാക്കുന്നതാണ്.

400-ഓളം പേർ ക്യാമ്പിൽ സംബന്ധിക്കുന്നു. പാസ്റ്റർ സനു ജോസഫ്, ബ്രദർ റോഷി തോമസ്, പാസ്റ്റർമാരായ സിജി ജോൺസൺ, പി.എ. ചാക്കോച്ചൻ, ജോസ് ജോർജ്ജ്, സാകുട്ടി ജോൺ എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഏപ്രിൽ 15 ബുധനാഴ്ച ഉച്ചയോടെ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading