ഐപിസി എൻആർഐ ഗ്ലോബൽ കോൺഫറൻസ് ജൂലൈയിൽ അമേരിക്കയിൽ

KE News Desk | Philadelphia

 

ഫിലഡെൽഫിയ: അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ഫിലഡെൽഫിയയിൽ സ്ഥിതിചെയ്യുന്ന ഫോർ പോയിന്റ്സ് ബൈ ഷെറട്ടൺ നോർത്ത് ഈസ്റ്റ് ഫിലഡെൽഫിയ ഹോട്ടലിൽ 2026 ജൂലൈ 24 മുതൽ 26 വരെ ഐപിസി എൻആർഐ ഗ്ലോബൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു.

“ഒന്നായ മനസ്സ് – ഒരേ ആത്മാവ് – ഒരേ ദൗത്യം” എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.

ആദ്യമായി സംഘടിപ്പിക്കുന്ന ഈ ഗ്ലോബൽ കോൺഫറൻസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികളും ആത്മീയ നേതാക്കളും പങ്കെടുക്കും. ആത്മീയ ഉണർവും ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ശുശ്രൂഷകളും സംഗമങ്ങളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

മുഖ്യപ്രസംഗകരായി റവ. ഡോ. ടി. വൽസൻ ഏബ്രഹാം, റവ. ഡോ. ബേബി വർഗീസ്, റവ. ക്രിസ് ജാക്സൺ, റവ. നൂറുദ്ദീൻ മുല്ല, റവ. സ്റ്റീവ് ജോൺ എന്നിവർ പങ്കെടുക്കും. സിസ്റ്റർ. അക്സ പീറ്റേഴ്സണും സന്ദേശം നൽകും. ആരാധന ശുശ്രൂഷയ്ക്ക് മുംബൈയിൽ നിന്നുള്ള പാസ്റ്റർ മാർക്ക് ത്രിഭുവനാണ് നേതൃത്വം നൽകുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ പ്രാർത്ഥന, വചനപ്രഘോഷണം, ആരാധന, ആത്മീയ കൂട്ടായ്മകൾ എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച വൈകിട്ട് 2 മുതൽ 7 വരെ പ്രത്യേക യോഗവും സംഘടിപ്പിച്ചിരിക്കുന്നു.

കോൺഫറൻസിന്റെ ഗ്ലോബൽ കൺവീനറായി റവ. ഡോ. ജോർജ് മാത്യു, സെക്രട്ടറിയായി റവ. ഡോ. അഡ്വ. തോമസ് എം. കിടങ്ങല്ലിൽ, ട്രഷററായി ബ്രോ. ഏബ്രഹാം ബേബി എന്നിവർ പ്രവർത്തിക്കുന്നു. ഗ്ലോബൽ യൂത്ത് ഡയറക്ടറായി ബ്രദർ. അലക്സ് ചാണ്ടിയും വനിതാ വിഭാഗ ഡയറക്ടറായി സിസ്. ഷേർലി ചാക്കോയും നേതൃത്വം നൽകുന്നു.

മൂന്ന് ദിവസത്തെ ആത്മീയ ഉണർവിനും അനുഭവത്തിനുമായി എല്ലാ വിശ്വാസികളെയും സംഘാടകർ ക്ഷണിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading