മനാമ: ബെഥേൽ പെന്തെക്കോസ്തൽ യൂത്ത് ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന “സമാധാനത്തിന്റെ ബന്ധം” (The Bond of Peace) എന്ന പ്രത്യേക പ്രാർത്ഥനാ സംഗമം 2026 ഏപ്രിൽ 13-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 7.30 മുതൽ 9.00 വരെ (AST) ഓൺലൈൻ ആയി (Zoom വഴി) നടക്കും.
മിഡിൽ ഈസ്റ്റിലെ സമാധാനത്തിനും ഐക്യത്തിനുമായി സംഘടിപ്പിക്കുന്ന ഈ പ്രാർത്ഥനാ യോഗത്തിൽ മുഖ്യാതിഥിയായി റവ. സാജു ജോൺ മാത്യു സന്ദേശം നൽകും. എഫെസ്യർ 4:2-3 വചനത്തെ ആസ്പദമാക്കി വിശ്വാസികളും യുവജനങ്ങളും ഒന്നിച്ചു ചേർന്ന് പ്രാർത്ഥിക്കുന്നതിനുള്ള ഒരു ആത്മീയ വേദിയായിരിക്കും ഈ സംഗമം.

- Advertisement -

Comments are closed, but trackbacks and pingbacks are open.