പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ അഡ്മിഷൻ ആരംഭിച്ചു

പുനലൂർ: ബെഥേൽ ബൈബിൾ കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 1927-ൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ത്യയിലെ ആദ്യത്തെ പെന്തക്കോസ്തു ദൈവശാസ്ത്ര പഠനശാലയാണ്. അടുത്ത അധ്യയന വർഷം കോളേജിന്റെ നൂറാമത്തെ വർഷമാണ്.

Senate of Serampore College അംഗീകൃത കോഴ്‌സുകളായ (B.D.), (B.Th.) കോഴ്സുകൾ ഇവിടെ ലഭ്യമാണ്. ബിരുദധാരികൾക്ക് 3 വർഷം കൊണ്ടും, സെനറ്റിന്റെ B. Th. കഴിഞ്ഞവർക്ക് 2 വർഷം കൊണ്ടും B. D. പൂർത്തീകരിക്കാം.

പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് 3 വർഷം കൊണ്ട് B.Th. കോഴ്‌സ് പൂർത്തീകരിക്കാം. ആത്മീയവും അക്കാദമികവുമായ വളർച്ച ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണ് സെനറ്റ് ഓഫ് സെറാംപൂർ അംഗീകാരമുള്ള ഈ വേദശാസ്ത്ര പഠന കേന്ദ്രം.

കോളേജിന്റെ പ്രോഗ്രാമുകളായ M.Th. (കൗൺസിലിംഗ്), Dip. Th.(ഡിപ്ലോമ ഇൻ തിയോളജി -2 വർഷം), G. Th. (ഗ്രാജുവേറ്റ് ഇൻ തിയോളജി -3 വർഷം) എന്നിവയും ലഭ്യമാണ്. ദൈവ വചന പഠനത്തിന് ആഗ്രഹിക്കുന്നവർ ഉടനെ അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: +91 8606 314 213, +91 9418 701 581

ഓൺലൈൻ അപേക്ഷ: https://tinyurl.com/bbcadmission⁠

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.