ഇവാൻജലിക്കൽ ചർച്ച് വിദ്യാർത്ഥി സമ്മേളനം ആരംഭിച്ചു
കുമ്പനാട്: എന്തിനോടാണ് ആസക്തി കാണിക്കുന്നത് എന്നതാണ് ഒരുവൻ്റെ ജീവിതത്തിന്റെ ദിശ തീരുമാനിക്കുന്നതെന്നും, ദൈവത്തെ കൂടുതലായി അറിയുമ്പോൾ ഈ ലോകത്തിൻ്റെ ആസക്തികളിൽ നിന്ന് വിദ്യാർത്ഥികൾ വിടുതൽ നേടുന്നതിന് ഇടയാകും എന്ന് ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം. സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ സണ്ടേസ്കൂൾ പ്രവർത്തന ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിദ്യാർത്ഥി സമ്മേളനം കുമ്പനാട് മുട്ടുമണ്ണിൽ മൗണ്ട് ഒലിവ് ക്യാമ്പ് സെൻ്ററിൽ ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ‘യഥാർത്ഥ ആസക്തി’ എന്നതാണ് ചിന്താവിഷയം. വികാരി ജനറാൾ റവ. ടി.കെ തോമസ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. കെ.എസ് ജെയിംസ്, ഇവാൻജലിക്കൽ സഭാ അത്മായ ട്രസ്റ്റി പ്രൊഫ. ഏബ്രഹാം ജോർജ്, റവ. ജെയ് മാത്യു, റവ. ജോബിൻ ജോസ്, റവ. ഷിബിൻ മാത്യു ഫിലിപ്പ്, റവ. ബേസിൽ ജോർജ്, ഡോ. അലക്സ് ഏബ്രഹാം, ജോർജി ഏബ്രഹാം, മെറിൻ സാറാ ചാക്കോ, റവ. ഷൈൻ ബേബി സാം എന്നിവർ പ്രസംഗിച്ചു. സണ്ടേസ്‌കൂൾ അദ്ധ്യാപകരുടെ യോഗവും, സുവിശേഷ വേലക്കായി പ്രതിഷ്ഠിക്കപ്പെട്ട കുട്ടികളുടെയും പ്രത്യേക സമ്മേളനവും ഇന്ന് നടത്തപ്പെടുന്നതാണ്. വിദ്യാർത്ഥി സമ്മേളനം നാളെ (ബുധൻ) ഉച്ചക്ക് 1 മണിക്ക് സമാപിക്കും. ആദ്യമായി ആരംഭിക്കുന്ന ഇവാൻജലിക്കൽ വി.ബി.എസിൻ്റെ ലോഗോ പ്രകാശനവും, പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും സമാപന സമ്മേളനത്തിൽ നടത്തപ്പെടും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.


- Advertisement -

Comments are closed.