ശ്രദ്ധയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ് ഏപ്രിൽ മൂന്നിന് ഷാർജ ഗ്രാൻഡ് മാളിൽ
ഷാർജ: വീണ്ടുമൊരിക്കലൂടെ സാമൂഹിക പ്രതിബദ്ധതയുടെ ഐക്യ കാഹളം മുഴക്കി ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ സിന്റെക്ക് ടെക്നിക്കൽ സർവീസുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 3 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ 9 മണി വരെ ഷാർജ ഗ്രാൻഡ് മാളിന് സമീപം ആണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. നാം നൽകുന്ന ഓരോ തുള്ളി രക്തവും ഒരു ജീവന്റെ വിലയാണെന്ന് തിരിച്ചറിവോടുകൂടി, ഈ സാമൂഹിക നന്മയുടെ ഭാഗമാകാൻ എല്ലാ പ്രവാസ സമൂഹത്തെയും സംഘാടകർ പ്രതീക്ഷിക്കുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.