ചെറുവക്കൽ ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു

ചെറുവക്കൽ: ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു. സെമിനാരി സ്ഥാപക പ്രസിഡൻ്റും ഐപിസി വേങ്ങൂർ സെൻ്റർ ശുശ്രൂഷകനുമായ റവ: ജോൺസൺ ഡാനിയേലിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡോ. വിവേക് ശാമുവേൽ മുഖ്യ സന്ദേശം നൽകി., MDiv, BTh, GTh തുടങ്ങിയ കോഴ്‌സുകൾ പൂർത്തിയാക്കിയ ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 101 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രസിഡൻ്റ് റവ. ജോൺസൺ ഡാനിയേൽ വിതരണം ചെയ്തു.

സെമിനാരിയുടെ വാർഷിക സ്‌മരണിക ‘പുതുജീവൻ` സമ്മേളനത്തിൽ പ്രകാശനം ചെയ്തു. വചനത്തിൻ്റെ കാവൽക്കാർ എന്നതായിരുന്നു ഈ വർഷത്തെ ഗ്രാഡുവേഷൻ്റെ ചിന്താവിഷയം.

പ്രിൻസിപ്പാൾ ഡോ. രാജു തോമസ്, അഡ്മിനിസ്ട്രേറ്റർ സാം. സി ഡാനിയേൽ എന്നിവർ നേതൃത്വം നൽകി. ആയിരത്തിലധികം പേർ ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്തു.

1993 ൽ തുടക്കം കുറിച്ച ന്യൂലൈഫ് സെമിനാരിയിൽ നിന്നും പഠനം പൂർത്തിയാക്കിയ 2000 പേർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading