മലയാളി പെന്തെക്കൊസ്തൽ അസ്സോസിയേഷൻ യു.കെ: നാഷണൽ കോൺഫറൻസ് വെള്ളിയാഴിച്ച മുതൽ സൗതാംപ്റ്റണിൽ

സൗതാംപ്റ്റൺ: മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തെക്കൊസ്തൽ അസോസിയേഷന്റെ (എം.പി.എ) 23 മത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ സൗതാംപ്റ്റണിൽ വെച്ചു ഏപ്രിൽ 3 മുതൽ 5 വരെ നടക്കും.

News Middle Advt Banner

എം.പി.എ യു.കെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും. മുഖ്യ പ്രഭാഷകരായി പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), പാസ്റ്റർ സജു (മാവേലിക്കര), സിസ്റ്റർ ബിജി സിസിൽ ചീരൻ എന്നിവർ ദൈവ വചനം ശുശ്രൂഷിക്കുകയും ഡോ ടോം ഫിലിപ്പ് (യു.എസ്), ഡോ ബ്ലസൻ മേമന എന്നിവർ ആരാധനകൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

ഞായറാഴ്ച പൊതു ആരാധനയോടെ കോൺഫ്രൻസ് സമാപിക്കും.

വാർത്ത: പോൾസൺ ഇടയത്ത്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading